SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം രണ്ടാം അലോട്മെന്റിന് ശേഷം. ഇന്നലെ പ്രസിദ്ധീകരിച്ച ഒന്നാം അലോട്മെന്റ് ലഭിച്ചവർ ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍ 510 രൂപയും മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. മാന്റേറ്ററി ഫീസടയ്ക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ നിന്നും പുറത്താകുന്നതുമാണ്. ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണക്കേണ്ടതില്ലെങ്കില്‍ 29ന് വൈകീട്ട് 5 മണിക്ക് മുമ്പായി മറ്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദ് ചെയ്യണം. രണ്ടാം അലോട്ട്‌മെന്റിനു ശേഷമേ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രവേശനം നേടേണ്ടതുള്ളൂ. മറ്റ് വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റ് https://uoc.ac.in/ സന്ദര്‍ശിക്കുക.