പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എംജി ബിരുദ പ്രവേശന രണ്ടാം അലോട്ട്‌മെൻറ്: സ്ഥിര പ്രവേശനത്തിന് നേരിട്ട് ഹാജരാകണം

Jun 24, 2023 at 6:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കോട്ടയം: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൻറെ രണ്ടാമത്തെ അലോട്ട്‌മെൻറ് ലഭിച്ചവർ സർവകലാശാലയുടെ നിശ്ചിത ഫീസ് ഓൺലൈനിൽ അടച്ച് ഓൺലൈനിൽത്തന്നെ പ്രവേശനം ഉറപ്പാക്കണം. സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീസ് അടയ്ക്കണം.
താത്കാലിക പ്രവേശനത്തിന് കോളജുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് താത്കാലിക പ്രവേശനം നേടുമ്പോൾ ലഭിക്കുന്ന അലോട്ട്‌മെൻറ് മെമ്മോ കൊളജിലേക്ക് ഇ-മെയിലിൽ നൽകി ജൂൺ 30 ന് മുൻപ് പ്രവേശനം ഉറപ്പാക്കണം. പ്രവേശനം ഉറപ്പാക്കിയതിൻറെ രേഖയായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും. ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല.

\"\"

ജൂൺ 30 ന് വൈകുന്നേരം നാലിനു മുൻപ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ച ശേഷം അലോട്ട്‌മെൻറ് ഉറപ്പാക്കാത്തവരുടെയും അലോട്ട്‌മെൻറ് റദ്ദാക്കപ്പെടും. കോളേജുകൾ പ്രവേശനം ഉറപ്പാക്കിയതിൻറെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കണം.

പ്രവേശനവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിന് കൺഫർമേഷൻ സ്ലിപ്പ് ആവശ്യമാണ്.

\"\"

ഒന്നാം അലോട്‌മെൻറിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാം അലോട്ട്‌മെൻറിലും ഇതേ സ്റ്റാറ്റസ് ആണെങ്കിൽ കോളജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല.
എന്നാൽ ഒന്നാം അലോട്‌മെൻറിൽ താത്കാലിക പ്രവേശനമെടുത്തവർക്ക് രണ്ടാമത്തെ അലോട്‌മെൻറിൽ മറ്റൊരു പ്രോഗ്രാമിലേക്കോ കോളജിലേക്കോ ഹയർ ഓപ്ഷൻ വഴി അലോട്‌മെൻറ് ലഭിച്ചാൽ മോഡ് ഓഫ് അഡ്മിഷൻ സെലക്ട് ചെയ്ത് കോളജിൽ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം.

\"\"

Follow us on

Related News