SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളജുകളിലേയ്ക്ക് 2023-24 വർഷം പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിങ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് http://lbscentre.kerala.gov.in വഴി ജൂലൈ 15 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. പ്രവേശന പരീക്ഷ നടത്തുന്നത് ആഗസ്റ്റ് 6 ലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471 2560363, 364 നമ്പറുകളിൽ ബന്ധപ്പെടണം.