പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

ഹ്രസ്വകാല റെഗുലർ കോഴ്‌സുകൾ, പ്രാക്ടിക്കൽ, പരീക്ഷകൾ, പരീക്ഷാഫലം: എംജി വാർത്തകൾ

Jun 23, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ഹ്രസ്വകാല റെഗുലർ ഫുൾ ടൈം പ്രോഗ്രാമുകളിലേക്ക് പ്ലസ് ടൂ വിജയിച്ചവർക്ക് ജൂൺ 30 വരെ അപേക്ഷ നൽകാം.

ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി) നടത്തുന്ന ഡിപ്ലോമ ഇൻ ബേക്കറി ആൻറ് കോൺഫെക്ഷനറി, ഡിപ്ലോമ ഇൻ ഫുഡ് ആൻറ് ബിവറേജ് സർവീസ് ഓപ്പറേഷൻസ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിൻ ആൻറ് പോർട്ട് മാനേജ്‌മെൻറ് എന്നിവയാണ് കോഴ്‌സുകൾ.
പ്രായപരിധിയില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ(http://dasp.mgu.ac.in) ഇ മെയിൽ- dasp@mgu.ac.in ഫോൺ- 8078786798.

\"\"

പരീക്ഷാ കേന്ദ്രം
ജൂൺ 27ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ – എം.എ, എം.എസ്.സി, എം.കോം(2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെൻററിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി പരീക്ഷാ കേന്ദ്രമായി അനുവദിച്ച കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം.

\"\"

പരീക്ഷാ ടൈംടേബിൾ
രണ്ടാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്.എസ് – 2015,2016 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ് – 2015 മുതൽ 2018 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷയോടൊപ്പം കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി. പരീക്ഷകൾ ജൂലൈ 26, 31 തീയതികളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ

വൈവ വോസി
പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് – മെയ് 2023 പരീക്ഷയുടെ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) വൈവ വോസി പരീക്ഷ ജൂൺ 30ന് ചങ്ങനാശേരി, എൻ.എസ്.എസ് ഹിന്ദു കോളജിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് – മെയ് 2023 പരീക്ഷയുടെ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) വൈവ വോസി പരീക്ഷ ജൂലൈ 11ന് ആലുവ, യു.സി കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ

\"\"

പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്.സി ഇൻഡസ്ട്രിയൽ കെമിസ്ട്രി – മാർച്ച് 2023 പരീക്ഷയുടെ(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ മൂന്നു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
2023 ജനുവരിയിൽ നടത്തിയ എം.ബി.എ ഒന്നാം സെമസ്റ്റർ(റഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ എട്ടു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

Follow us on

Related News