SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
കോട്ടയം:ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ മാര്‍ച്ച് -2023(പ്രൈവറ്റ് രജിസ്ട്രേഷന്‍, 2020 അഡ്മിഷന്‍ റെഗുലര്‍, 2017-2019 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച് ജൂലൈ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി, ബി.ബി.എ എല്‍.എല്‍.ബി, ബി.കോം എല്‍.എല്‍.ബി പ്രോഗ്രാമുകളുടെ വിവിധ പരീക്ഷകള്‍ക്ക് ജൂണ്‍ 27 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂണ്‍ 30ന് പിഴയോടു കൂടിയും ജൂലൈ ഒന്നിന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പ്രൈവറ്റ് രജിസ്ട്രേഷന്‍ മൂന്ന്, നാല് സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം പരീക്ഷയ്ക്ക്(2021 അഡ്മിഷന്‍ റെഗുലര്‍) ജൂലൈ മൂന്നു മുതല്‍ ആറു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടുകൂടി ജൂലൈ ഏഴു മുതല്‍ പത്തു വരെയും സൂപ്പര്‍ ഫൈനോടു കൂടി ജൂലൈ 11നും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
എം.ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലും സിപാസിലും രണ്ടാം സെമസ്റ്റര്‍ ബി.എഡ്(ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ 2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷ ജൂലൈ 19ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
എം.ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലും സിപാസിലും നാലാം സെമസ്റ്റര്‍ ബി.എഡ്(ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2019, 2018 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷ ജൂലൈ 25ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.