പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഡൽഹി സർവകലാശാല ബിരുദ പ്രവേശനം: ആദ്യഅലോട്മെന്റ് ജൂലൈ ആദ്യവാരം

Jun 16, 2023 at 10:08 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം:ഡൽഹി സർവകലാശാലയിലെ ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. 14മുതലാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. സിയുഇടി-യുജി സ്കോറിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം നൽകുക. ആദ്യ ദിവസം 52,790 അപേക്ഷകളാണ് ലഭിച്ചത്. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (സി‌എസ്‌എ‌എസ്) വഴിയാണ് യു‌ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ വർഷം വിവിധ വിഷയങ്ങളിൽ 71,000 സീറ്റുകളിലേക്കാണ് പ്രവേശനം. ഡൽഹി സർവകലാശാലയുടെ 68 കോളേജുകളിലായി 78 യുജി പ്രോഗ്രാമുകളും 198 ബിഎ പ്രോഗ്രാമുകളുമാണ് ഉള്ളത്. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് 2023 (CUET UG 2023) അടിസ്ഥാനമാക്കിയാണ് പ്രവേശനം. എല്ലാ യുജി പ്രോഗ്രാമുകളിലേക്കും പ്രവേശനം CSAS പോർട്ടൽ വഴി നടത്തും.

\"\"

അപേക്ഷ ഫീസ്
റിസർവ് ചെയ്യാത്ത, ഒബിസി-എൻസിഎൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് അപേക്ഷകർ 250 രൂപയും എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 10 രൂപയുമാണ് നൽകേണ്ടത്. ബിഎഫ്എയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ റീഫണ്ട് ചെയ്യപ്പെടാത്ത 400 രൂപ അധിക ഫീസ് നൽകണം. ഇസിഎയ്ക്കും സ്പോർട്സ് സൂപ്പർന്യൂമറി ക്വാട്ടയ്ക്കും അപേക്ഷിക്കുന്നതിന് ഓരോ ക്വാട്ടയ്ക്കും 100 രൂപ അധിക ഫീസ് ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും വിവരങ്ങൾക്ക്
http://ugadmission.uod.ac.in സന്ദർശിക്കുക.
DU ആദ്യ റൗണ്ട് അലോട്ട്‌മെന്റ് ജൂലൈ ആദ്യവാരത്തിൽ പ്രഖ്യാപിച്ചേക്കും.

\"\"

Follow us on

Related News