SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
കോട്ടയം:രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് ഫീസ് അടച്ച് അപേക്ഷിക്കുവാനുള്ള സമയപരിധി ജൂൺ 13 വരെ നീട്ടി. ജൂൺ 14ന് പിഴയോടു കൂടിയും ജൂൺ 15ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ യു.ജി – മാർച്ച് 2023(സി.ബി.സി.എസ്.എസ് – 2015,2016 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറെൻസിക്(സി.ബി.സി.എസ്.എസ് – 2015 മുതൽ 2018 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂലൈ 19ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പ്രോജക്ട് ഇവാല്യുവേഷൻ,വൈവാ വോസി
പത്താം സെമസ്റ്റർ ഐ.എം.സി.എ(2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ 21 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂൺ 22ന് പിഴയോടു കൂടിയും ജൂൺ 23ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ടൈംടേബിൾ
പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം പ്രോഗ്രമുകളുടെ – ജൂൺ 2023(സി.ബി.സി.എസ്.എസ് – 2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2012,2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയോടൊപ്പം അറബിക് – കൊമേഴ്‌സ്യൽ അറബിക് ആൻറ് ട്രാൻസലേഷൻ, രണ്ടാം സെമസ്റ്റർ പരീക്ഷയോടൊപ്പം അറബിക്-ഫങ്ഷണൽ അറബിക് എന്നീ പേപ്പറുകൾ കൂടി ഉൾപ്പെടുത്തി. പരീക്ഷകൾ യഥാക്രം ജൂൺ 19, ജൂലൈ 12 തീയതികളിൽ നടക്കും.
പ്രാക്ടിക്കൽ പരീക്ഷകൾ
നാലാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി – ജൂൺ 2023(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 19 മുതൽ പാലാ, സെൻറ് തോമസ് കോളജിൽ നടക്കും.
2023 ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് – ഫെബ്രുവരി 2023(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21ന് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ്.സി സൈബർ ഫോറൻസിക് – മാർച്ച് 2023(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 19 മുതൽ അതത് കോളജുകളിൽ നടക്കും.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി – ഓഗസ്റ്റ് 2022(ഓണേഴ്‌സ് – 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ഫീസ് സഹിതം ജൂൺ 29 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.