പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സംസ്കൃത സർവകലാശാലയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 16വരെ നീട്ടി

Jun 9, 2023 at 10:27 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രോജക്ട് മോഡ് സ്കീമിൽ പുതുതായി ആരംഭിക്കുന്ന പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 16വരെ നീട്ടി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് (രണ്ട് സെമസ്റ്ററുകൾ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ (രണ്ട് സെമസ്റ്ററുകൾ) എന്നിവയാണ് പി. ജി. ഡിപ്ലോമ പ്രോഗ്രാമുകൾ. പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ പ്രോഗ്രാം ഏറ്റുമാനൂ‍ർ ക്യാമ്പസിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് കാലടി മുഖ്യ ക്യാമ്പസിലുമാണ് നടത്തുക.

\"\"

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം ഹൈബ്രിഡ് മോഡിൽ ഓൺലൈനായും ഓഫ് ലൈനായുമാണ് നടത്തുക. വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയായിരിക്കും ക്ലാസുകൾ. മറ്റ് ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ എട്ടുവരെയും. സർവ്വകലാശാലയുടെ എൽ.എം.എസ്. പ്ലാറ്റ്ഫോമിലൂടെയായിരിക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in സന്ദർശിക്കുക

\"\"

Follow us on

Related News