പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

എംജി സർവകലാശാല പ്രാക്ടിക്കല്‍ പരീക്ഷകൾ, സ്പെഷ്യല്‍ കോംപ്രഹെന്‍സീവ് വൈവ

Jun 5, 2023 at 7:15 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം:കഴിഞ്ഞ മാര്‍ച്ചില്‍ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ ആനിമേഷന്‍ ആന്‍റ് ഗ്രാഫിക് ഡിസൈന്‍, ബി.എ വിഷ്വല്‍ ആര്‍ട്സ്, ബി.എ ആനിമേഷന്‍ ആന്‍റ് വിഷ്വല്‍ ഇഫക്സ്(2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഇന്ന്(ജൂണ്‍ ആറ്) ആരംഭിക്കും.

നാലാം സെമസ്റ്റര്‍ ബി. വോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ്, റിന്യൂവബിള്‍ എനര്‍ജി ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ്(ന്യൂ സ്കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിന്‍ ഇംപ്രൂവ്മെന്‍റ്, 2020, 2019, 2018 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് -മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 17ന് നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

\"\"

നാലാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി(2015 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്‍ററി-ഏപ്രില്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 14 മുതല്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി സി.എസ്.എസ്(2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി -മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഏഴു മുതല്‍ അമലഗിരി ബി.കെ. കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

\"\"

സ്പെഷ്യല്‍ കോംപ്രഹെന്‍സീവ് വൈവ

ത്രിവത്സര എല്‍.എല്‍.ബി(2019-2022 ബാച്ച്), പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം എല്‍.എല്‍.ബി ഓണേഴ്സ് (2017 അഡ്മിഷന്‍ റെഗുലര്‍, 2017നു മുന്‍പുള്ള അഡ്മിഷനുകള്‍ സപ്ലിമെന്‍ററി -ഡിസംബര്‍ 2022) പരീക്ഷയുടെ സ്പെഷ്യല്‍ കോംപ്രഹെന്‍സീവ് വൈവ വോസി ജൂണ്‍ 17ന് എറണാകളും ഗവണ്‍മെന്‍റ് ലോ കോളജില്‍ നടത്തും. എക്സ്റ്റേണല്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും വിജയിക്കുകയും വൈവ മാത്രം പരാജയപ്പെടുകയും ചെയ്തവര്‍ക്കാണ് അവസരം. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

\"\"

Follow us on

Related News