SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ, എക്സിക്യൂട്ടിവ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി ആകെ 1249 ഒഴിവുകൾ ഉണ്ട്. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 20 വയസ്സ് മുതൽ 25വരെയാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 7 ആണ്. അപേക്ഷ ഫീസ് 1000 രൂപ. SC/ST/PWBDവിഭാഗത്തിന് 200 രൂപ മതി. പ്രതിമാസ ശമ്പളം: ആദ്യവർഷം 29000 രൂപ. രണ്ടാംവർഷം 31000 രൂപ, മൂന്നാം വർഷം 34000 രൂപ. വിശദ വിവരങ്ങളടങ്ങിയവിജ്ഞാപനം http://idbibank.in ൽ ലഭ്യമാണ്.
തസ്തികകളുടെ വിവരങ്ങൾ താഴെ
🌐എക്സിക്യൂട്ടിവ് (ഒഴിവുകൾ 1113) (SC-160, ST-67, OBC-255,
EWS-103, ജനറൽ-451). ഭിന്നശേഷിക്കാർക്ക്
(PWBD) 50 ഒഴിവുകളിൽ നിയമനം നൽകും.
🌐സ്പെഷലിസ്റ്റ് ഓഫിസർ (സ്ഥിരം നിയമനം) ഒഴിവുകൾ -136 (ഓഡിറ്റ്-ഇൻഫർമേഷൻ സിസ്റ്റം -6), കോർപറേറ്റ് സ്ട്രാറ്റജി ആൻഡ്
പ്ലാനിങ്-2, റിസ്ക് മാനേജ്മെന്റ് -24, ഫ്രോഡ് റിസ്ക് മാനേജ്മെന്റ്-9, ട്രഷറി -5, ഇൻഫ്രാ സ്ട്രക്ചർ മാനേജ്മെന്റ്-5, സെക്യൂരിറ്റി -8, ലീഗൽ -12, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് -5, കോർപറേറ്റ് ക്രഡിറ്റ്-60).