SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം ജൂണ്‍ 3-ന് രാവിലെ 11.30-ന് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശന നടപടികള്‍ തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. പ്രവേശനനടപടികള്‍ തുടങ്ങി. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്കാണ് പ്രവേശനം ആരംഭിച്ചത്. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീസ്.പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും മിനിമം മാർക്ക് ലഭിക്കാത്തവര്‍ക്കും എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനം നേടാനുള്ള അവസരമുണ്ട്.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് (നാനോസയന്‍സ്), കെമിസ്ട്രി (നാനോസയന്‍സ്), എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍, ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2, 4 സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 14 വരെ അപേക്ഷിക്കാം.
