പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

എംജി യൂണിവേഴ്സിറ്റി പിജി പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങി

Jun 1, 2023 at 5:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം:എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. https://cap.mgu.ac.in മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ് സീറ്റുകളിലേക്കും ഇത്തവണ മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സര്‍വകലാശാലയാണ് അലോട്ട്മെന്‍റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം കമ്മ്യൂണിറ്റിയില്‍പ്പെട്ട എയ്ഡഡ് കോളേജുകളില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.

കാലടി സംസ്‌കൃത സർവകലാശാലയിലെ ബിരുദ, ഡിപ്ലോമ കോഴ്സുകൾ അറിയാം
\"\"


മാനേജ്മെന്‍റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകര്‍ കോളേജുകളുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷാ നമ്പര്‍ നല്‍കണം. ക്യാപ്പില്‍ കൂടിയല്ലാതെ മാനേജ്മെന്‍റ് ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല.

സ്പോര്‍ട്സ്,ഭിന്നശേഷി ക്വാട്ടയിലേക്കും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അപേക്ഷകര്‍ സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപ് ലോഡ് ചെയ്യണം.

\"\"


പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്.ഇ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളില്‍പെട്ടവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഇ.ഡബ്ള്യു.എസ് വിഭാഗം സംവരണാനുകൂല്യത്തിന് അര്‍ഹരായവര്‍ റവന്യു അധികാരിയില്‍ നിന്നുമുള്ള ഇന്‍കം ആന്‍ഡ് അസറ്റ്സ് സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.

എന്‍.സി.സി, എന്‍.എസ്.എസ് ബോണസ് മാര്‍ക്ക് ക്ലൈം ചെയ്യുന്നവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്. വിമുക്തഭടന്‍മാരുടെയും ജവാന്‍മാരുടെയും ആശ്രിതര്‍ ബോണസ് മാര്‍ക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം. ഇതിന് ആര്‍മി,നേവി,എയര്‍ ഫോഴ്സ് വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.
വിവിധ പ്രോഗ്രാമുകളിലേക്ക് കോളജുകളില്‍ അടയ്ക്കേണ്ട ഫീസിന്‍റെ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 650 രൂപയുമാണ് ആപ്ലിക്കേഷന്‍ ഫീസ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2733511,0481-2733521,0481-2733518 എന്നീ നമ്പറുകളിലോ pgcap@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

\"\"

Follow us on

Related News