SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe
കണ്ണൂർ:സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി 06-06-2023 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട്/ വൈവ-വോസി
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബി.എ എക്കണോമിക്സ് / ഡെവലപ്മെന്റ് എക്കണോമിക്സ് ഡിഗ്രി (റെഗുലർ സപ്ലിമെന്ററി ) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ ജൂൺ 5 ന് അതാത് കോളേജുകളിൽ വെച്ച് നടക്കും. അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ,ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട് /വൈവ -വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്.
🌐ഫിലോസഫി – 2023 ജൂൺ 8
🌐ഹിസ്റ്ററി – 2023 ജൂൺ 6 മുതൽ 13 വരെ
🌐കന്നഡ – 2023 ജൂൺ 7, 8
🌐അറബിക്- 2023 ജൂൺ 12,13
🌐എം.കോം – 2023 ജൂൺ 12,13
🌐എക്കണോമിക്സ് – 2023 ജൂൺ 13,14,15,16
🌐സോഷ്യൽ വർക്ക് ജൂൺ 6 മുതൽ 13 വരെ
വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ഏപ്രിൽ 2023 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ (2020 അഡ്മിഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ്, 2023 ജൂൺ 24, ശനിയാഴ്ച വൈകിട്ട് 4 മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
എംഎ അറബിക് ടൂർ റിപ്പോർട്ട്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രഷേൻ രണ്ടാം സെമസ്റ്റർ എം എ അറബിക് പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്റ്റഡി ടൂർ റിപ്പോർട്ട് (ARB2C09: Study tour Report), 2023 ജൂൺ 9 ന് വൈകുന്നേരം 4 മണിക്കുള്ളിൽ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.