പ്രധാന വാർത്തകൾ
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

മീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെ

May 30, 2023 at 6:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂൺ 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2023 ൽ 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുക.

\"\"

പ്രിന്റ് ജേണലിസം, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ, ബ്രോഡ്കാസ്റ്റ് ജേണലിസം, മൊബൈൽ ജേണലിസം തുടങ്ങിയ മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ കോഴ്സ്.

ടെലിവിഷൻ ജേണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷൻ, മീഡിയ കവെർജൻസ്, മൊബൈൽ ജേണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയിൽ സമഗ്രമായ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്സാണ് ടെലിവിഷൻ ജേണലിസം.

പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളിൽ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്നതാണ് പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് കോഴ്സ്. ഒപ്പം, ജേണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും സവിശേഷപരിശീലനം നൽകുന്നു.

\"\"

ഇന്റേ്ൺഷിപ്പും, പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്സിന്റെ ദൈർഘ്യം ഒരുവർഷമാണ്. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ http://keralamediaacademy.org യിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 17. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484-2422275, 9539084444 (ഡയറക്ടർ), 8086138827 (ടെലിവിഷൻ ജേണലിസം കോ-ഓർഡിനേറ്റർ), 7907703499 (പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ) ഇ-മെയിൽ: kmaadmissions@admin.com

\"\"

Follow us on

Related News