പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എസ്.എസ്.ബിയിൽ 1656 ഒഴിവുകൾ: അപേക്ഷ 18വരെ

May 26, 2023 at 5:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ പൊലീസ് സേനാ വിഭാഗമായ സശസ്ത്ര സീമാബൽ (എസ്.എസ്.ബി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1656 ഒഴിവുകളാണുള്ളത്. വിജ്ഞാപനം http://ssbreclt.gov.in-ൽ ലഭ്യമാണ്. എസ്എസ്എൽസി, ഐടിഐ/പ്ലസ് ടു/ഡിപ്ലോമ/ബിരുദം തുടങ്ങിയ വിവിധ യോഗ്യതകൾ ഉള്ളവർക്ക്
അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന സമയം ജൂൺ 18ന് അവസാനിക്കും.

\"\"

തസ്തികകളും ഒഴിവുകളും താഴെ
🌐കോൺസ്റ്റബിൾ കാർപന്റർ (ഒഴിവ്-1), ബ്ലാക്സ്മിത്ത്-3, ഡ്രൈവർ 96, ടെയ്ലർ -4, ഗാർഡനർ -4, കോബ്ളർ -5, വെറ്ററിനറി -24, പെയിന്റർ -3, വാഷർമാൻ -58, ബാർബർ -19, സഫായി വാല -81, കുക്ക്-166, വാട്ടർ കാരിയർ
-79, ശമ്പളനിരക്ക്-21,700-69,100 രൂപ.
🌐ഹെഡ് കോൺസ്റ്റബിൾ -15,മെക്കാനിക് -296, സ്റ്റിവാർഡ് -2, വെറ്ററിനറി-23, എച്ച്.സി കോമൺ -578, ശമ്പളനിരക്ക്-25,500-81,100 രൂപ.
🌐അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ) -40, ശമ്പളനിരക്ക്- 29,200-92,399 രൂപ.
🌐അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ASI)-ഫാർമസിസ്റ്റ് -7, റേഡിയോഗ്രാഫർ -21, ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ-1, ഡന്റൽ ടെക്നീഷ്യൻ -1, ശമ്പളനിരക്ക് 29,200-92,300.
🌐സബ് ഇൻസ്പെക്ടർ പയനിയർ -20, ഡാഫ്റ്റ്സ്മാൻ-3, കമ്യൂണിക്കേഷൻ -59, സ്റ്റാഫ് നഴ്സ് (ഫീമെയിൽ) -29, ശമ്പളനിരക്ക് -35,400-1,12,400 രൂപ.

🌐അസിസ്റ്റന്റ് കമാൻഡന്റ്-18 (ഇതിൽ 10 ശതമാനം ഒഴിവുകൾ വിമുക്ത ഭടന്മാർക്ക് സംവരണം ചെയ്തിരിക്കുന്നു). ശമ്പളനിരക്ക്
56,100-1,77,500 രൂപ.

\"\"

എല്ലാ തസ്തികകളുടെയും യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, സെലക്ഷൻ നടപടികൾ, സംവരണം, ആനുകൂല്യങ്ങൾ അടക്കമുള്ള കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചില തസ്തികകളിലേക്ക് വനിതകൾക്കും അപേക്ഷിക്കാൻ കഴിയും.

\"\"

Follow us on

Related News