SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിങ് കോളജുകളിലെ ഒന്നാം വർഷ ബി.എഡ് പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർവകലാശാലയാണ് അലോട്ട്‌മെൻറ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിയിൽ അതത് കമ്മ്യൂണിറ്റികളിൽപ്പെട്ട എയ്ഡഡ് കോളജുകളിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. മാനേജ്മെൻറ് ക്വാട്ട പ്രവേശനത്തിന് അപേക്ഷകർ കോളജുകളിൽ ഓൺലൈൻ ക്യാപ്പ് അപേക്ഷാ നമ്പർ നൽകണം.
ക്യാപ്പ് വഴി അപേക്ഷിക്കാത്തവർക്ക് മാനേജ്ൻറ് ക്വാട്ടയിൽ അപേക്ഷിക്കാൻ കഴിയില്ല. സ്‌പോർട്‌സ് ക്വാട്ടയിലും ഭിന്നശേഷിക്കാർക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം.
സംവരണാനുകൂല്യത്തിനുള്ള രേഖകളുടെ ഡിജിറ്റൽ പകർപ്പ് അപ്ലോഡ് ചെയ്യേണം. പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ്.ഐ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ടവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഇ.ഡബ്ല്യു.എസ് സംവരണാനുകൂല്യത്തിന് റവന്യു അധികാരികൾ നൽകുന്ന ഇൻകം ആൻറ് അസ്സറ്റ്‌സ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.
എൻസി.സി, എൻ.എസ്.എസ് ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രം ഹാജരാക്കണം. വിമുക്തഭടന്മാരുടെയും സൈനികരുടെയും ആശ്രിതർക്കുള്ള ബോണസ് മാർക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ നിന്നുള്ള സാക്ഷ്യപത്രമാണ് വേണ്ടത്. ഈ ആനുകൂല്യത്തിന് ആർമി, നേവി, എയർഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ. വിവിധ പ്രോഗ്രാമുകൾക്ക് കോളജുകളിൽ അടയ്‌ക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് 650 രുപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0481-2733511, 0481-2733521, 0481-2733518 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. ഇ-മെയിൽ: bedcap@mgu.ac.in