SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കോട്ടയം: 2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ തമിഴ് പി.ജി.സി.എസ്.എസ് (റഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ നാലു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
2023 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മോഡൽ 1,2,3(2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ നാലു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (പി.ജി.സി.എസ്.എസ് – റഗുലർ,ഇംപ്രൂവ്‌മെൻറ്,സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ നാലു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി(2008 മുതൽ 2013 വരെ അഡ്മിഷനുകൾ ഫസ്റ്റ് മെഴ്‌സി ചാൻസ്, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ നാലു വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
മൂന്നാം സെമസ്റ്റർ എം.എ മലയാളം(പി.ജി.സി.എസ്.എസ് (2012 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ ഒൻപതു വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
നാലാം സെമസ്റ്റർ എം.എ എക്കണോമിക്‌സ് (പി.ജി.സി.എസ്.എസ് – 2020 അഡ്മിഷൻ റഗുലർ – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ നാലു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവാ വോസി
ത്രിവത്സര എൽ.എൽ.ബി(2019 മുതൽ 2022 വരെ ബാച്ച്), പത്താം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം എൽ.എൽ.ബി(ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ, 2017നു മുൻപുള്ള അഡ്മിഷൻ സപ്ലിമെൻററി – ഡിസംബർ 2022) കോഴ്‌സിൻറെ എക്‌സ്റ്റേണൽ, പ്രാക്ടിക്കൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളും വിജയിക്കുകയും വൈവ പരീക്ഷ മാത്രം പരാജയപ്പെടുകയും ചെയ്തവർക്കായി സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ നടത്തും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഓൺലൈനിൽ 7500 രൂപ ഫീസ് അടച്ച രസീത് സഹിതം മെയ് 31 വരെ സമർപ്പിക്കാം.
വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജുൺ 12ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ഡോക്യുമെൻറേഷൻ(2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ സെക്കൻറ് മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെൻറേഷൻ(2011 മുതൽ 2015 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, 2009,2010 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ ഒന്നു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം
ജൂൺ രണ്ടിനു ഫൈനോടു കൂടിയും ജൂൺ മൂന്നിനു സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പ്രോജക്ട് ഡിസ്സർട്ടേഷൻ,വൈവ വോസി
ആറാം സെമസ്റ്റർ ബ്രോഡ്കാസ്റ്റിംഗ് ആൻറ് ജേണലിസം(2020 അഡ്മിഷൻ റഗുലർ – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഡിസ്സെർട്ടേഷൻ, വൈവ വോസി പരീക്ഷകൾ മെയ് 25,26 തീയതികളിൽ കാലടി ശ്രീ ശങ്കര കോളജിൽ നടത്തും.
ആറാം സെമസ്റ്റർ ഐ.എം.സി.എ(2019 അഡ്മിഷൻ റഗുലർ, 2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട് ഡിസ്സെർട്ടേഷൻ, വൈവ വോസി പരീക്ഷകൾ ജൂൺ ഒന്നു മുതൽ ഏഴു വരെ അതത് കോളജുകളിൽ നടത്തും.