SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ (KEAM) നാളെ.
339 കേന്ദ്രങ്ങളിലായി 1,23,624 വിദ്യാർഥികളാണ് കേരള പ്രവേശന പരീക്ഷ എഴുതുക. രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയുമാണ് പരീക്ഷ. രാവിലെ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളും ഉച്ചയ്ക്ക് ഗണിതവുമാണ് നടക്കുക. ഫാർമസി കോഴ്സിലേക്കു മാത്രം അപേക്ഷിച്ചവർ രാവിലത്തെ പരീക്ഷ മാത്രം എഴുതിയാൽ മതി. രാവിലെ 9.30ന് വിദ്യാർഥികൾക്കു പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കണം. പരീക്ഷ തുടങ്ങി അരമണിക്കൂർ വരെ പ്രവേശനം അനുവദിക്കും.

പരീക്ഷ എഴുതാൻ വിദ്യാർഥികൾക്കു പ്രത്യേക ഡ്രസ് കോഡ് ഇല്ല. അഡ്മിറ്റ് കാർഡിനു പുറമേ, തിരിച്ചറിയൽ രേഖകളും (ഡ്രൈവി
ങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐഡി എന്നിവയിൽ ഏതെങ്കിലും ഒന്ന്) ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, ഫോട്ടോ സാക്ഷ്യപ്പെടുത്തിയുള്ള സ്കൂൾ മേധാവിയുടെ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഫോട്ടോ സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ കരുതണം. അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാകമ്മിഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. സഹായത്തിന് 0471 2525300 എന്ന നമ്പറിൽ വിളിക്കാം.

0 Comments