പരീക്ഷകൾ രാവിലെ 9.30ന്, പരീക്ഷാഫലം, പ്രൊജക്റ്റ് സമർപ്പണം: കണ്ണൂർ സർവകലാശാല വാർത്തകൾ

May 6, 2023 at 11:32 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

കണ്ണൂർ: മൂന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് – നവംബർ 2022 ) പരീക്ഷകൾ മെയ് 9 ന് രാവിലെ 9 .30 മുതൽ ആരംഭിക്കും.

പ്രൊജക്റ്റ് സമർപ്പണം
കണ്ണൂർസർവകലാശാല 2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലെ പ്രൊജക്റ്റ് റിപ്പോർട്ട്, 26.05.2023 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുമ്പ്, വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം .എഡ്. (2020 സിലബസ്) സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് നവംബർ 2021, രണ്ടാം സെമസ്റ്റർ എം .എഡ്. (2020 സിലബസ്) സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് മെയ് 2022 എന്നിവയുടെ പരീക്ഷാഫലം വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 18 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ്
മെയ് 10 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) ഏപ്രിൽ 2023 പരീക്ഷയുടെ ഹാൾ ടിക്കറ്റ് തിങ്കളാഴ്ച രാവിലെ 11 മണി മുതൽ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാകും. ഹാൾ ടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം അതിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഏതെങ്കിലും ഒരു ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ ഒറിജിനൽ കൈവശം വെക്കണം. സപ്ലിമെന്ററി വിദ്യാർഥികൾ നേരത്തെ രണ്ടാം വർഷ പരീക്ഷയ്ക്കായി ലഭിച്ച ഹാൾ ടിക്കറ്റ് ഉപയോഗിച്ചാൽ മതിയാകും .

\"\"

Follow us on

Related News