പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

എംജി സർവകലാശാലയിൽ എം.ടെക്, എം.എസ്.സി പ്രവേശനം, പ്രാക്റ്റിക്കൽ പരീക്ഷ

Mar 25, 2023 at 6:15 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് എം.ടെക്, എം.എസ്സി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് എനർജി സയൻസ് ആൻറ് ടെക്‌നോളജി, എനർജി സയൻസ് സ്‌പെഷ്യലൈസേഷനോടെ ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീയൽ സയൻസ് വിഷയങ്ങളിൽ എം.എസ്.സി എന്നിവയാണ് കോഴ്‌സുകൾ.

രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഇവിടെ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. ഗവേഷണ പ്രോജക്ടുകൾക്ക് വിദേശ സർവകലാശാലകളിലെ ഫെലോഷിപ്പിനും വ്യവസായ മേഖലയിൽ ഇന്റേൺഷിപ്പിനും സാധ്യതയുണ്ട്.

എഐസിടിഇ അംഗീകൃത എം.ടെക് കോഴ്‌സിന് അൻപത് ശതമാനത്തിൽ കുറയാത്ത മാർക്കോടെ നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, പോളിമെർ സയൻസ് എന്നിവയിൽ എതിലെങ്കിലും എം.എസ്സിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

\"\"

നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി, കെമിക്കൽ എൻജിനിയറിംഗ്, പോളിമെർ എൻജിനീയറിംഗ്, പോളിമെർ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻറ് കമ്യൂണിക്കേഷൻ, ബയോ ടെക്‌നോളജി, മെറ്റീരിയൽ സയൻസ്, മെക്കാനിക്കൽ, സിവിൽ എന്നിവയിൽ ഏതിലെങ്കിലും ബി.ടെക്കോ തത്തുല്യ യോഗ്യതയോ ഉള്ളവരെയും പരിഗണിക്കും.
അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം. കെമിസ്ട്രി ഫിസിക്‌സ്, മെറ്റീരിയൽ സയൻസ്, നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി, പോളിമർ കെമിസ്ട്രി ആൻറ് റിന്യൂവബിൾ എനർജി എന്നിവയിൽ ബി.എസ്സി അല്ലെങ്കിൽ ബി.എസ് യോഗ്യതയുള്ളവർക്ക് എം.എസ്സി മെറ്റീരിയൽ സയൻസ് കോഴ്‌സിന് അപേക്ഷിക്കാം.

\"\"

മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നോ മറ്റേതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നോ കെമിസ്ട്രിയിൽ ബി.എസ്സി ബിരുദമുള്ളവർക്ക് എം.എസ്സി കെമിസ്ട്രി കോഴ്‌സിനും ഫിസിക്‌സിൽ ബിരുദം നേടിയവർക്ക് എം.എസ്.സി ഫിസിക്‌സിനും അപേക്ഷിക്കാം. http://cat.mgu.ac.in വഴി പൊതു പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ ഒന്നുവരെ അപേക്ഷ നൽകാം. ഫോൺ: 77369 97254, 94468 82962, ഇ മെയിൽ:materials@mgu.ac.in. വെബ്‌സൈറ്റ്: http://sem.mgu.ac.in.

പ്രാക്റ്റിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ (2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ മൂന്നു മുതൽ നടത്തും.

\"\"

Follow us on

Related News