പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ അറിയാം: ഇന്നത്തെ വാർത്തകൾ

Mar 24, 2023 at 7:15 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

🌐അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

🌐പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2023 പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

🌐രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

🌐നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ 24 വരെയും മാര്‍ച്ച് 27 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

🌐എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ
ഒന്നാം സെമസ്റ്റര്‍ പി.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 17-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

\"\"

🌐ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 10-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 13-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലങ്ങൾ
രണ്ടാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.

🌐എം.പി.എഡ്. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.

\"\"

🌐രണ്ടാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 6 വരെ അപേക്ഷിക്കാം.

ബി.കോം.-എല്‍.എല്‍.ബി. ഒന്നാം സെമസ്റ്റര്‍ ഒക്‌ടോബര്‍ 2020, 2021 രണ്ടാം സെമസ്റ്റര്‍ മാര്‍ച്ച് 2021, 2022 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 9 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
എം.എസ് സി. ഒന്നാം സെമസ്റ്റര്‍ അക്വാ കള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2021 പരീക്ഷയുടെയും ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

സമ്മര്‍ കോച്ചിങ് ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 7 മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കായി സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടത്തില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 3 വരെ ബാഡ്മിന്റണ്‍ കോച്ചിംഗ് ക്യാമ്പും രണ്ടാം ഘട്ടത്തില്‍ മെയ് 4 മുതല്‍ മെയ് 31 വരെ ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്റ് ബോള്‍, ഖോ-ഖോ, വോളിബോള്‍, ക്രിക്കറ്റ് എന്നിവയുടെ പരിശീലനവുമാണ് നടക്കുന്നത്. സര്‍വകലാശാലാ കോച്ചുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 700 രൂപ. ഫോണ്‍ 8089011137, 9567664789.

എസ്.ഡി.ഇ. ട്യൂഷന്‍ ഫീസ്
എസ്.ഡി.ഇ. 2021 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. അഞ്ച്, ആറ് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ മെയ് 15-നകവും 100 രൂപ പിഴയോടെ 25-നകവും 500 രൂപ പിഴയോടെ 31-നകവും ഓണ്‍ലൈനായി അടക്കേണ്ടതാണ്. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.

\"\"

Follow us on

Related News