പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്‌, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

Mar 21, 2023 at 5:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

കണ്ണൂർ: രണ്ടാം വര്‍ഷ എം.എ. ഹിസ്റ്ററി ഡിഗ്രി (വിദൂര വിദ്യാഭ്യാസം- സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) , ജൂണ്‍ 2022 ന്‍റെ വാചാ പരീക്ഷ 24.03.2023 ന് സര്‍വകലാശാലാ താവക്കര കാമ്പസിലെ ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിള്‍ വെബ് സൈറ്റിൽ‍ ലഭ്യമാണ്.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി. ജി. ഡി .സി പി (റെഗുലർ / സപ്ലിമെന്‍ററി) – നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ മൂല്യനിർണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 29/ 03 /2023 ന് വൈകുന്നേരം 5 മണി.

\"\"

ഹാൾ ടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ നാലാം സെമസ്റ്റർ ബി എ എൽ എൽ ബി (മെയ് 2023 ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഓഫ്‌ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

ടൈംടേബിൾ
12.04.2023 നു ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രോജക്ട് മൂല്യനിർണ്ണയം
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ മ്യൂസിക് (സി. സി .എസ് .എസ്- 2015 സിലബസ് -സപ്ലിമെന്ററി- മേഴ്‌സി ചാൻസ് ഉൾപ്പെടെ) മെയ് 2022 പരീക്ഷകളുടെ ഡിസ്സെർറ്റേഷൻ/പ്രോജക്ട് മൂല്യനിർണ്ണയം മാർച്ച് 27ന് പഠനവകുപ്പിൽ വച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

\"\"

മൂന്നാം വർഷ ബിരുദം- പ്രൊജക്റ്റ്
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബിരുദം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 പ്രവേശനം മുതൽ) മാർച്ച് 2023 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കാൻ അർഹതയുള്ളവർ, 10.04.2023, തിങ്കളാഴ്ച, വൈകിട്ട് നാലു മണിക്കുള്ളിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്.

ഹാൾടിക്കറ്റ്
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം എഡ് റെഗുലർ നവംബർ 2022, സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി മെയ് 2022 എന്നീ പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

ചോദ്യബാങ്കും ഓൺലൈൻ ചോദ്യപേപ്പർ വിതരണവും: ശില്പശാല

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളേജുകളിലെ പരീക്ഷകൾക്ക് ചോദ്യബാങ്കും ഓൺലൈൻ ചോദ്യപേപ്പർ വിതരണവും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർവകലാശാലയിലെ ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കോളേജുകളിലെ അദ്ധ്യാപകർക്കായി നടത്തുന്ന ശില്പശാല താവക്കര ക്യാമ്പസ്സിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടന്നു. സർവകലാശാലാ പ്രൊ വൈസ്ചാൻസലർ പ്രൊഫ. സാബു എ, സിൻഡിക്കേറ്റംഗം ഡോ. കെ ടി ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഡോ. മുരളീധരൻ ടി കെ, ഹാതിബ് എന്നിവർ ക്ലാസുകൾകൈകാര്യം ചെയ്തു. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളുടെ അധ്യാപകർക്കുള്ള ശില്പശാല നടന്നത്.

\"\"

Follow us on

Related News