പ്രധാന വാർത്തകൾ
സ്കൂൾ അധ്യയന ദിവസം 220 എന്നത് കെഇആർ ചട്ടവും ഹൈക്കോടതിയുടെ തീരുമാനവും: മന്ത്രി വി.ശിവൻകുട്ടിഗവ. ഐടിഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതല്‍ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടിപുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻഅമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരുംനാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ3 ജില്ലകളിൽ നാളെ പ്രാദേശിക അവധിരക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ “വിദ്യാ വാഹൻ” ആപ്സ്കൂൾ പ്രവേശനോത്സവം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ പാടില്ലപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായി

അംബേദ്ക‍ർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനം

Mar 21, 2023 at 7:47 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂൾ ഞാറനീലി, ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കുറ്റിച്ചൽ (മണലി, മലയിൻകീഴ്) എന്നീ സ്‌കൂളുകളിൽ 2023-24 അധ്യയനവർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗ്ഗ വിദ്യാർഥികളുടെ രക്ഷകർത്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2,00,000 രൂപയിൽ കവിയാൻ പാടില്ല. പ്രവേശനം പട്ടികവർഗ്ഗക്കാർക്ക് 80% സീറ്റുകളിലേയ്ക്കും പട്ടികജാതിക്കാർക്കും ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കും 10% സീറ്റുകളിലേയ്ക്ക് വീതവും സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 10ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

അപേക്ഷയുടെ മാതൃകയും മറ്റു വിശദവിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസ്, കാട്ടാക്കട, വാമനപുരം, നെടുമങ്ങാട് (വിതുര) എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ സ്കൂൾ മണലി, മലയിൻകീഴ്, ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂൾ ഞാറനീലി, എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. അപേക്ഷയോടൊപ്പം ജനനസർട്ടിഫിക്കറ്റിന്റെ പകർപ്പും ജാതി, കുടുംബവാർഷിക വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഉള്ളടക്കം ചെയ്യണം. അപേക്ഷകന്റെ മാതാപിതാക്കളിൽ നിന്നും തങ്ങൾ കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാർ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യാവാങ്മൂലം നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0472 2812557.

\"\"

Follow us on

Related News