പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

എംജി സർവകലാശാല പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ, പരീക്ഷാ അപേക്ഷകൾ

Mar 6, 2023 at 12:39 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

കോട്ടയം: ഒന്നാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ ഇൻറലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻറ് സെമസ്റ്റർ – 2022 അഡ്മിഷൻ റഗുലർ,സപ്ലിമെൻററി), മൂന്നാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ ഇൻറലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻറ് സെമസ്റ്റർ – 2021 അഡ്മിഷൻ റഗുലർ,സപ്ലിമെൻററി) മാർച്ച് 2023 പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 17ന് മൂവാറ്റുപുഴ നിർമല സദൻ ട്രെയ്‌നിംഗ് കോളജ് ഫോർ സ്‌പെഷ്യൽ എജ്യുക്കേഷനിൽ നടത്തും.

അഞ്ചാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക് മാനേജ്‌മെൻറ് (2020 അഡ്മിഷൻ റഗുലർ – ഫെബ്രുവരി 2023), (2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഡിസംബർ 2022) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് എട്ടു മുതൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ

\"\"

2022 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ (2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 13 മുതൽ അതത് കോളജുകളിൽ നടത്തും.

അഞ്ചാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ് (2020 അഡ്മിഷൻ റഗുലർ – ന്യൂ സ്‌കീം, ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ(എ.ഒ.സി) പരീക്ഷ മാർച്ച് 10ന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടത്തും.

മൂന്നാം സെമസ്റ്റർ ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻറ് ഡയറ്റെറ്റിക്‌സ് (സി.ബി.സി.എസ് – (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 22 മുതൽ നടത്തും.

\"\"

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ എം.എഡ് (2022 അഡ്മിഷൻ റഗുലർ, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ മാർച്ച് 24 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് 13 വരെയും പിഴയോടു കൂടി മാർച്ച് 14നും സൂപ്പർഫൈനോടു കൂടി മാർച്ച് 15നും അപേക്ഷ നൽകാം. വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം 60 രൂപ(പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ(2019 അഡ്മിഷൻ റഗുലർ, 2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ (2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 15 വരെ അപേക്ഷിക്കാം. പിഴയോടു കൂടി മാർച്ച് 16നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 17നും അപേക്ഷ സ്വീകരിക്കും.

മെഴ്‌സി ചാൻസ് പരീക്ഷ(2014 അഡ്മിഷൻ) എഴുതുന്ന വിദ്യാർഥികൾ പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം.

\"\"

2022 ഡിസംബർ ആറിലെയും 2023 ജനുവരി 24ലെയും വിജ്ഞാപനപ്രകാരം ഫീസടച്ച മെഴ്‌സി ചാൻസ് വിദ്യാർഥികൾ (ഡി.ഡി.എം.സി-2014 അഡ്മിഷൻ) വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈംടേബിൾ
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (20142016 അഡ്മിഷനുകൾ റീ-അപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്), ഒന്നാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക് – സി.ബി.സി.എസ്.എസ് (20142018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – നവംബർ 2022) ബിരുദ പരീക്ഷയോടൊപ്പം മെത്തഡോളജി ആൻറ് പെഴ്‌സ്‌പെക്ടീവ്‌സ് ഓഫ് സയൻസ് ആൻറ് ആൻ ഇൻട്രൊഡക്ഷൻ ടു ദ വേൾഡ് ഓഫ് പ്ലാൻറ് ഡൈവേഴ്‌സിറ്റി എന്ന പേപ്പർ ഉൾപ്പെടുത്തി. പരീക്ഷ മാർച്ച് 20ന് നടക്കും.

\"\"

Follow us on

Related News