പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

നഴ്സിങ് ഓഫീസർ, ലബോറട്ടറി ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ്, ഇസിജി ടെക്‌നിഷ്യൻ: നെഞ്ചുരോഗാശുപത്രിയിൽ വിവിധ ഒഴിവുകൾ

Feb 14, 2023 at 2:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:പുലയനാർ കോട്ടയിലെ നെഞ്ചു രോഗാശുപത്രിയിൽ വിവിധ തസ്തികളിലേക്ക് തൽക്കാലിക നിയമനം നടത്തുന്നു. ലാബ്, എക്‌സ് റേ, ഇസിജി, ഫാർമസി തുടങ്ങിയ വിഭാഗങ്ങളിലേക്ക് കരാർ/ ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഒരു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം.

\"\"

നഴ്സിങ് ഓഫീസർ തസ്തികയിലേക്കുള്ള ഇന്റർവ്യു ഫെബ്രുവരി 22ന് രാവിലെ 11 ന് നടക്കും. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിംഗ് യോഗ്യതക്കൊപ്പം കേരള നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ലബോറട്ടറി ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി – എം എൽ റ്റി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

\"\"

ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി ഫാം അല്ലെങ്കിൽ ബിഫാം യോഗ്യതക്കൊപ്പം കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ അപേക്ഷകർക്കുണ്ടായിരിക്കണം.

ബയോ മെഡിക്കൽ എൻജിനീയർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 24 രാവിലെ 11 ന് നടക്കും. ബി ടെക് ബയോ ടെക്‌നോളജിയാണ് യോഗ്യത.

റേഡിയോ ഗ്രാഫർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. പി ഡി സി -ഡി ആർ ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ഇസിജി ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. വി എച്ച് എസ് ഇ – ഇ സി ജി ടെക്‌നീഷ്യൻ, ഓഡിയോമെട്രിയാണ് യോഗ്യത.

\"\"

Follow us on

Related News