പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ

Jan 28, 2023 at 3:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കോട്ടയം: നാലാം സെമസ്റ്റര്‍ എം.എസ്.സി ഫൈറ്റോ മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്‌നോളജി പരീക്ഷയുടെ(ഓഗസ്റ്റ് 2022)ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി സൈക്കോളജി(2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി, ഓഗസ്റ്റ് 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം.

\"\"

പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ ബി.എച്ച്.എം(2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി -ന്യൂ സ്‌കീം, 2014 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2013 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ് -ഓള്‍ഡ് സ്‌കീം) പരീക്ഷയ്ക്ക് ഫെബ്രുവരി ഏഴു വരെ അപേക്ഷ നല്‍കാം. ഫൈനോടു കൂടി ഫെബ്രുവരി എട്ടിനും സൂപ്പര്‍ ഫൈനോടു കൂടി ഫെബ്രുവരി ഒന്‍പതിനും ആപേക്ഷ സ്വീകരിക്കും.

എം.ജി.സര്‍വകലാശാലയുടെ ഓഫ് കാമ്പസ് സ്ട്രീമിലെ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ക്ക് (സപ്ലിമെന്‍ററി, മേഴ്‌സി ചാന്‍സ്)ഫെബ്രുവരി 23 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫൈനോടു കൂടി ഫെബ്രുവരി 24നും സൂപ്പര്‍ ഫൈനോടു കൂടി 25നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

\"\"

റിസര്‍ച്ച് ഫെലോ; അപേക്ഷ ക്ഷണിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്കു കീഴില്‍ കോട്ടയം തലപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ബയോ മെഡിക്കല്‍ ഗവേഷണത്തിനായുള്ള അന്തര്‍ സര്‍വകലാശാലാ കേന്ദ്രത്തില്‍ ഡി.എച്ച്.ആര്‍ പ്രോജക്ടില്‍ റിസര്‍ച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ http://iucbr.ac.in എന്ന ലിങ്കില്‍ ലഭിക്കും.

പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.വോക് അഗ്ലിക്കള്‍ച്ചറല്‍ ടെക്‌നോളജി പരീക്ഷയുടെ (2019, 2018 അഡ്മിഷന്‍ സപ്ലിമെന്‍ററി -ന്യൂ സ്‌കീം, 2022 നവംബര്‍) പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 31ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്‌സ് കോളജില്‍ നക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

2022 ഒക്ടോബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റര്‍ എം.എ അനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ, സിനിമ ആന്‍റ് ടെലിവിഷന്‍, പ്രിന്‍റ് ആന്‍റ് ഇലക്ട്രോണിക് ജേര്‍ണലിസം(2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്‍റും സപ്ലിമെന്‍ററിയും, 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.

മൂന്നാം സെമസ്റ്റര്‍ ബി. വോക്(കളിനറി ആര്‍ട്‌സ് ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്‍റ്(ന്യൂ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍ ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 14മുതല്‍ ആലുവ സെന്‍റ് സേവ്യേഴ്‌സ് വിമെന്‍സ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

മൂന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി(2015 അഡ്മിഷന്‍ മുതല്‍)സപ്ലിമെന്‍ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി മൂന്നിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

\"\"

അഞ്ചാം സെമസ്റ്റര്‍ ബി.വോക് സസ്‌റ്റൈനബിള്‍ അഗ്രിക്കള്‍ച്ചര്‍(2019, 2018 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ന്യൂ സ്‌കീം നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിന് പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ എം.എ,എം.എസ്.ഡബ്ല്യു, എം.എസ്.സി, എം.കോം(സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ(2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2015, 2014, 2013, 2012 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് നവംബര്‍ 2022) പരീക്ഷകള്‍ ഫെബ്രുവരി 14ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വൈബ്‌സൈറ്റില്‍.

\"\"

Follow us on

Related News