SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കോട്ടയം: എം.എസ്.സി – അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി പ്രോഗ്രാമുകളുടെ 2022 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ (2016,2017,2018 അഡ്മിഷനുകൾ സപ്ലിമെന്ററി, 2012,2013,2014,2015 അഡ്മിഷനുകൾ മെഴ്സി ചാൻസ് – നവംബർ 2021) പരീക്ഷയുടെ തടഞ്ഞു വച്ചിരുന്ന ഫലം പ്രസിദ്ധീരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി 25 നകം ഡെപ്യൂട്ടി രജിസ്ട്രാർ 7 (പരീക്ഷ)യ്ക്ക് അപേക്ഷ നൽകാം.
പ്രാക്റ്റിക്കൽ പരീക്ഷകൾ
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്ററുകൾ ബി.വോക് സസ്‌റ്റൈയിനബിൾ അഗ്രികൾച്ചർ (2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്സി ചാൻസ്, പഴയ സ്‌കീം – ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 20 മുതൽ പാലാ, സെൻറ് തോമസ് കോളജിൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.വോക് ഡി.റ്റി.പി ആൻറ് പ്രിൻറിംഗ് ടെക്നോളജി (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019,2018 അഡ്മിഷൻ സപ്ലിമെൻററി – ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ ജനുവരി 20 ന് നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്,സപ്ലിമെൻററി, 2019 അഡ്മിഷൻ സപ്ലിമെൻററി – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 23 മുതൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്സ് മോഡൽ 2 കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ സോഫ്റ്റ്വെയർ ലാബ് 2 യൂസിംഗ് സി++ പ്രാക്ടിക്കൽ പരീക്ഷയും ബി.എസ്.സി ഫിസിക്സ് മോഡൽ 2 കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ ഇൻട്രൊഡക്ഷൻ ടു കമ്പ്യൂട്ടേർസ് ആൻറ് എ.എൻഎസ്.ഐ സി പ്രോഗ്രാമിംഗ് പ്രാക്ടിക്കൽ പരീക്ഷയും ജനുവരി 23ന് ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യുക്കേഷൻ – ലേണിംഗ് ഡിസ്സെബിലിറ്റി ആൻറ് ഇന്റലക്ച്വൽ ഡിസ്സെബിലിറ്റി (ക്രെഡിറ്റ് ആൻറ് സെമസ്റ്റർ – 2021 അഡ്മിഷൻ റഗുലർ, സപ്ലിമെൻററി – ജനുവരി 2023) പരീക്ഷയുടെ പ്രായോഗിക പരീക്ഷ ജനുവരി 30 മുതൽ ഫെബ്രുവരി ആറു വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.