SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കണ്ണൂർ: രണ്ടാം സെമസ്റ്റർ എം എ (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്)ഏപ്രിൽ 2022 പരീക്ഷകൾക്ക് 20.01.2023 മുതൽ 24.01.2023 വരെ പിഴയില്ലാതെയും 27.01.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
പ്രായോഗിക /പ്രൊജക്റ്റ് / വൈവ പരീക്ഷ
നാലാം സെമസ്റ്റർ എം.എ അറബിക് (പ്രൈവറ്റ് രെജിസ്ട്രേഷൻ ) റെഗുലർ ഏപ്രിൽ 2022 ന്റെ പ്രായോഗിക / വൈവ പരീക്ഷകൾ 31 .01 .2023 നും പ്രൊജക്റ്റ് വർക്ക് വിത്ത് വൈവ 01 .02 .2023 നും സർവകലാശാല താവക്കര ക്യാമ്പസ്സിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിൽ വെച്ച് നടത്തുന്നതാണ് .ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളുടെ എ പി സി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 17 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
സൗജന്യ പി എസ് സി പരിശീലനം
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 30 ദിവസത്തെ സൗജന്യ പി എസ് സി പരിശീലന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ടി.സരള നിർവ്വഹിച്ചു. ബ്യൂറോ ചീഫ് പ്രൊ.അനീഷ്കുമാർ .കെ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചീഫ് ശ്രീമതി പുഷ്പ ടി.എം സ്വാഗതം പറഞ്ഞു. കണ്ണൂർ സർവകലാശാലാ പരീക്ഷാ കൺട്രോളർ ഇൻ ചാർജ് ശ്രീ.ജയരാജൻ.ബി.സി മുഖ്യാഥിതി ആയിരുന്നു.ലൈബ്രറി സയൻസ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി രമ്യ എ.വി ,ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രീ.മിഥുൻ ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീ.വി.ബൈജുനാഥൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.