പ്രധാന വാർത്തകൾ
ബാറ്ററികളിൽ ഉപയോഗിക്കാൻ അടക്കയുടെ തൊലിയിൽ നിന്ന് നാനോ സംയുക്തങ്ങൾ വേർതിരിച്ച് കണ്ണൂർ സർവകലാശാലകണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷകൾ, പുനർമൂല്യനിർണയ ഫലംസര്‍വകലാശാലാ രജിസ്ട്രാര്‍ നിയമനം; ഡിസംബര്‍ 15വരെകേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് തെറ്റിദ്ധരിക്കുന്നു: മന്ത്രി വി. ശിവൻകുട്ടിപരീക്ഷ അപേക്ഷ, പരീക്ഷാഫലം, പ്രാക്ടിക്കൽ, പി.എസ്.സി. പരിശീലനം: ഇന്നത്തെ എംജി വാർത്തകൾപുതിയ 12 കോഴ്സുകള്‍ക്കു കൂടി പ്രൈവറ്റ് രജിസ്ട്രേഷന്‍: അപേക്ഷ 15വരെഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ: സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 7ന്കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ ഗസ്റ്റ് ഫാക്കൽറ്റി, അക്കാദമിക് അസിസ്റ്റന്റ് നിയമനംഭിന്നശേഷിക്കാർക്ക് സൗജന്യമായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്പിജി ആയുർവേദ പ്രവേശനം: മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

പരീക്ഷാഫലം, പരീക്ഷാതീയതി, പ്രാക്ടിക്കൽ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

Jan 13, 2023 at 10:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോട്ടയം: മഹാത്മാ ഗാന്ധി സ൪വകലാശാലയുടെ നാലാം സെമസ്റ്റ൪ എം.എ. ഹിന്ദി(പി.ജി.സി.എസ്.എസ് റെഗുലര്‍ ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 28 വരെ ഓണ്‍ലൈനിൽ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ്, 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷൻ സപ്ലിമെന്ററി ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 27 വരെ ഓണ്‍ലൈനിൽ അപേക്ഷ നല്‍കാം.

എം.എസ്.സി സുവോളജി നാലാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്, 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷൻ സപ്ലിമെന്ററി ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി 25വരെ ഓണ്‍ലൈനിൽ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്(റെഗുലര്‍, സപ്ലിമെന്ററി) മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇലക്ട്രോണിക്‌സ്, മാസ്റ്റ൪ ഓഫ് സയന്‍സ് ഇൻ അപ്ലൈഡ് ഇലക്ട്രോണിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 27 വരെ ഓൺലൈനിൽ അപേക്ഷ നല്‍കാം.

പരീക്ഷാതീയതി
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്(2022 അഡ്മിഷന്‍ റെഗുലര്‍, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015, 2016, 2017, 2018 അഡ്മിഷനുകൾ മെഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 13ന് ആരംഭിക്കും.

ഫെബ്രുവരി ഒന്നുവരെ അപേക്ഷ സമര്‍പ്പിക്കാം. പിഴയോടുകൂടി ഫെബ്രുവരി രണ്ടിനും സൂപ്പര്‍ ഫെനോടുകൂടി ഫെബ്രുവരി മൂന്നിനും അപേക്ഷ സ്വീകരിക്കും.

അഫിലിയേറ്റഡ് കോളജുകളിലെയും സിപാസിലെയും ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷ(ക്രെഡിറ്റ് സെമസ്റ്റര്‍ ദ്വിവത്സര കോഴ്‌സ്) ജനുവരി 23ന് ആരംഭിക്കും.

ജനുവരി 16വരെ അപേക്ഷ നല്‍കാം.ഫൈനോടെ ജനുവരി 17നും സൂപ്പര്‍ ഫോനോടെ ജനുവരി 18നും അപേക്ഷ സ്വീകരിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് ഓട്ടോമേഷന്‍(ന്യൂ സ്‌കീം 2019, 2018 അഡ്മിഷനുകൾ റീ അപ്പിയറന്‍സ് നവംബ൪ 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകൾ ജനുവരി 16 മുതൽ നടത്തും. വിശദഗമായ ഷെഡ്യൂള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ റിന്യൂവബിൾ എനര്‍ജി മാനേജ്‌മെന്റ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് പരീക്ഷയുടെ (2019, 2018 അഡ്മിഷനുകൾ സപ്ലിമെന്ററി ന്യൂ സ്‌കീം നവംബ൪ 2022) പ്രാക്ടിക്കല്‍ പരീക്ഷകൾ ജനുവരി 16 മുതൽ കാലടി ശ്രീശങ്കര കോളജില്‍ നടത്തും. വിശദമായ ടൈം ടേബിൾ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

\"\"

Follow us on

Related News