SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോട്ടയ: എംജി സർവകലാശാലയിൽ ഹാർഡ്‌വെയർ എൻജിനീയർ, സോഫ്റ്റ് വെയർ ഡവലപ്പർ താത്കാലിക തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in). ഫോൺ: 0481-2733303.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജനുവരി 27 ന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി (2021 അഡ്മിഷൻ റഗുലർ, 2016,2017,2018, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2016 വരെയുള്ള അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 16 വരെ അപേക്ഷ നൽകാം. പിഴയോടെ ജനുവരി 17 നും സൂപ്പർ ഫൈനോടെ ജനുവരി 18 നും അപേക്ഷ സ്വീകരിക്കും. മെഴ്സി ചാൻസിനുള്ള വിദ്യാർഥികൾ പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്പെഷ്യൽ ഫീസ് അടയ്ക്കണം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെൻറെഷൻ ആൻറ് ഓട്ടോമേഷൻ(ന്യൂ സ്‌കീം 2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019, 2018 അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷയുടെ(നവംബർ 2022) പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 12 മുതൽ നടത്തും. വിശദമായ ഷെഡ്യൂൾ സർവകലാശാലാ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.വോക് ഡിഗ്രി പരീക്ഷ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ(2020 അഡ്മിഷൻ റെഗുലർ പുതിയ സ്‌കീം ഡിസംബർ 2023) പരീക്ഷയുടെ പ്രായോഗിക പരീക്ഷ(ഇന്റേൺഷിപ്പ്) അതത് കേന്ദ്രങ്ങളിൽ ജനുവരി 12ന് നടത്തും. വിശദമായ ടൈം ടേബിൾ വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക് മാനേജ്മെൻറ് (2021 അഡ്മിഷൻ റഗുലർ – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 23 മുതൽ നടത്തും. ടൈം ടേബിൾ വെബ് സൈറ്റിൽ.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.എസ്.സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 24 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.