SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: കേരള ആയുർവേദ /
ഹോമിയോ / സിദ്ധ / യുനാനി / ഫാർമസി / അഗ്രിക്കൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കി
ങ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻ
വയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി (കാർഷിക സർവകലാശാല) കോഴ്സുകളിലേക്കുള്ള മോപ് അപ് താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://cee.kerala.gov.in വഴി അറിയാം. അഖിലേന്ത്യാ അലോട്മെന്റിലൂടെ ആയുഷ് കോഴ്സുകളിൽ പ്രവേശനം ലഭിച്ചവരെ സംസ്ഥാന മോപ് അപ്അലോട്മെന്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അലോട്മെന്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ
ceekinfo.cee@kerala.gov.in എന്ന
ഇമെയിൽ വഴി അറിയിക്കാം. പരാതികൾ ജനുവരി 11ന് ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ അറിയിക്കണം. പരാതി പരിഹരിച്ചശേഷമുള്ള അന്തിമ അലോട്മെന്റ് ഇന്നുരാത്രിയോടെ പ്രസിദ്ധീകരിക്കും.