പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പ്രാക്ടിക്കൽ, പരീക്ഷാഫലം, പരിശീലനം: എംജി സർവകലാശാല വാർത്തകൾ

Dec 7, 2022 at 5:35 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോട്ടയം: രണ്ടാം സെമസ്റ്റർ എം.എസ്.സി. ഹോം സയൻസ് (സി.എസ്.എസ്., 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020, 2019 അഡ്മിഷൻ സപ്ലിമെന്ററി – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 13, 19 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

രണ്ടാം സെമസ്റ്റർ എം.എസ്.സി. ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി – ഒക്ടോബർ 2022) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 20 മുതൽ അമലഗിരി ബി.കെ. കോളേജിൽ നടത്തും.
ടൈം ടേബിൾ വെബ്സൈറ്റിൽ.

\"\"

പരീക്ഷാഫലം
ഈ വർഷം മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. – ബി.എ., ബി.എസ്.സി (മോഡൽ 1,2,3 – 2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.പി.ഇ, ബി.ടി.എസ് (മോഡൽ 3 – 2013, 2014, 2015, 2016 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 21 വരെ ഓൺലൈനിൽ അപേക്ഷ നൽകാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

ഈ വർഷം ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി. ഹോം സയൻസ് ബ്രാഞ്ച് 10 (എ) – ചൈൽഡ് ഡെവലപ്മെന്റ്, ബ്രാഞ്ച് 10 (ഡി) ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയൻസ് (റഗുലർ), മൂന്നാം സെമസ്റ്റർ എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ് (സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 21 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

\"\"

പ്രീമാരിറ്റൽ കൗൺസലിങ് പരിശീലനം
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ പ്രവർത്തിക്കുന്ന ഐ.ആർ.എൽ.ഡി.യുടെ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ കൗൺസലിംഗിൽ പരീശീലനം നൽകുന്നു. ജനുവരി ആദ്യ വാരത്തിൽ തുടങ്ങുന്ന പത്തു ദിവസത്തെ പരിശീലന കോഴ്സിൽ ഓൺലൈൻ -ഓഫ്‌ലൈൻ ക്ലാസ്സുകൾ ഉണ്ടാകും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൗൺസലിംഗിൽ സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന ലഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 8606534916 എന്ന നമ്പറിൽ ബന്ധപ്പെടണം.

\"\"

Follow us on

Related News