പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

എം.എഫ്.എ അപേക്ഷ, വൈവ വോസി, പരീക്ഷ അപേക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

Dec 5, 2022 at 4:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോട്ടയം:തൃപ്പുണിത്തുറ ആർ.എൽ.വി. കോളജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിൽ എം.എഫ്.എ പ്രോഗ്രാമിൽ 2022-23 വർഷം പ്രവേശനത്തിന് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി നാളെ(ഡിസംബർ 7) അവസാനിക്കും.
അഭിരുചി പരീക്ഷയും (എഴുത്ത്, പ്രാക്ടിക്കൽ) അഭിമുഖവും ഡിസംബർ എട്ടിന് നടക്കും. റാങ്ക് ലിസ്റ്റ് ഡിസംബർ ഒൻപതിന് കോളേജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. പ്രവേശനം ഡിസംബർ 12,13 തീയതികളിലാണ്.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി (2012 അഡ്മിഷൻ), ബി.എ (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) 2011 അഡ്മിഷൻ മെഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷ നൽകാം. പിഴയോടു കൂടി ഇന്നും (ഡിസംബർ 6) സൂപ്പർഫൈനോടു കൂടി നാളെയും(ഡിസംബർ 7ഏഴിനും) അപേക്ഷ സ്വീകരിക്കും.
വിദ്യാർത്ഥികൾ ഒരു പേപ്പറിന് 40 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസും ഒന്നാം മെഴ്‌സി ചാൻസ് പരീക്ഷ എഴുതുന്നവർ 5515 രൂപ സ്‌പെഷ്യൽ ഫീസും പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

വൈവ വോസി
രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – നവംബർ 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഡിസംബർ 15 മുതൽ അതത് കോളേജുകളിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം
ഈ വർഷം മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി. ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2019 അഡ്മിഷൻ സപ്ലിമെന്ററി – നവംബർ 2021) പരീക്ഷയുടെ തടഞ്ഞു വച്ചിരുന്ന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡെപ്യൂട്ടി രജിസ്ട്രാർക്ക് – 7 (പരീക്ഷ) ഡിസംബർ 17 വരെ അപേക്ഷ നൽകാം.

\"\"

ഈ വർഷം ജൂലൈയിൽ നടന്ന എട്ടാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2018 അഡ്മിഷൻ റഗുലർ, 2014 മുതൽ 2017 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ 17 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

\"\"

Follow us on

Related News