പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

റിസർച്ച് ഫെലോ, പ്രാക്റ്റിക്കൽ പരീക്ഷ,പരീക്ഷാഫലം: എംജി സർവകലാസാലകൾ

Nov 28, 2022 at 5:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇഞ്ചി ചെടിയുടെ വളർച്ചയും രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കാൻ ഉതകുന്ന നാനോ ഫോർമുലേഷനുകൾ വികസിപ്പിക്കുന്നതു സംബന്ധിച്ചാണ് ഗവേഷണം. എഴുപതു ശതമാനത്തിലധികം മാർക്കോടെ എം.എസ്.സി. മൈക്രോ ബയോളജിയും കുറഞ്ഞത് മൂന്നു വർഷത്തെ ഗവേഷണ പരിചയവും നെറ്റ്/ ഗേറ്റ് യോഗ്യതയും രാജ്യാന്തര ജേണലുകളിൽ കുറഞ്ഞത് മൂന്ന് പബ്ലിക്കേഷനുകളും ഉള്ളവരെയാണ് പരിഗണിക്കുന്നത്.

\"\"


പ്രായപരിധി 30. പ്രതിമാസം 22000 രൂപയാണ് ഫെലോഷിപ്പ് തുക. മൂന്നു വർഷമാണ് പ്രോജക്ടിന്റെ കാലയളവ്. താത്പര്യമുള്ളവർ ഡിസംബർ പത്തിനു മുൻപ് 2622@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ അയയ്ക്കണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ മാത്രമാണ് അഭിമുഖത്തിൽ പങ്കെടുപ്പിക്കുക.

റിസർച്ച് ഫെലോ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന യോഗിക് സയൻസ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രിഡിഗ്രി അല്ലെങ്കിൽ പ്ലസ് ടുവും വകുപ്പ് നടത്തുന്ന യോഗിക് സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സും വിജയിച്ചവർക്ക് അപേക്ഷിക്കാം.

\"\"

കോഴ്‌സ് ഫീസ് 8300 രൂപ. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും കോഴ്‌സ് ഫീസുമായി നവംബർ 30 ന് വകുപ്പിൽ എത്തണം.ഫോൺ: 08301000560

നാലാം സെമസ്റ്റർ ബി.വോക് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019,2018 അഡ്മിഷൻ സപ്ലിമെൻററി – പുതിയ സ്‌കീം) പരീക്ഷകൾക്ക് നവംബർ 29 മുതൽ ഡിസംബർ ഒന്നു വരെ പിഴ കൂടാതെ അപേക്ഷ നൽകാം. പിഴയോടു കൂടി ഡിസംബർ രണ്ടിനും സൂപ്പർ ഫൈനോടു കൂടി ഡിസംബർ മൂന്നിനും അപേക്ഷ സ്വീകരിക്കും.

\"\"

പ്രാക്ടിക്കൽ
ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ നടന്ന ഒന്നു മുതൽ എട്ട് വരെ സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് (പഴയ സ്‌കീം, 1997 മുതൽ 2009 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ അഞ്ചു മുതൽ തൊടുപുഴ മുട്ടം യു.സി.ഇയിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

\"\"

പരീക്ഷാഫലം
ഈ വർഷം ഓഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ റഗുലർ, 2014 മുതൽ 2017 വരെ അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News