പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ബിടെക് സ്‌പോട്ട് അഡ്മിഷന്‍, പരീക്ഷാ അപേക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Nov 28, 2022 at 6:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തെ ഒഴിവുള്ള ബി. ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 29, 30 തീയതികളില്‍ നടക്കും. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പ്രവേശനം നേടാന്‍ അവസരമുള്ളത്. ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാവുന്നതാണ്. സെമെസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീ. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്ക് എന്‍ ആര്‍ ഐ ക്വട്ട വഴി പ്രവേശനം നേടാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 9567172591.

\"\"

സിന്റിക്കറ്റ് മീറ്റിങ്
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 30-ന് രാവിലെ 11 മണിക്ക് തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടക്കും.

\"\"

മുഖാമുഖം നടത്തി
വിജയഭേരി പദ്ധതിയുടെ പഠനത്തില്‍ പി.എച്ച്.ഡി. നേടിയ ടി. മുജീബ് റഹ്‌മാനുമായി കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ്‌കോയ ചെയര്‍ മുഖാമുഖം സംഘടിപ്പിച്ചു. പി.എ. റഷീദ് അദ്ധ്യക്ഷനായി. സി.കെ. സുബൈര്‍, ഖാദര്‍ പാലാഴി, അബ്ദുറഹ്‌മാന്‍ മങ്ങാട്, ഇബ്രാഹിം മുഹമ്മദ്, കെ.പി. മുഹമ്മദാലി, ടി.പി. ഫിദ എന്നിവര്‍ സംസാരിച്ചു.

പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഡിസംബര്‍ 2 മുതല്‍ അപേക്ഷിക്കാം.

\"\"

മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 12 വരെയും 170 രൂപ പിഴയോടെ 15 വരെയും ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 1647/2022

പരീക്ഷ

ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 12-ന് തുടങ്ങും.

\"\"

Follow us on

Related News