SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കോട്ടയം: നാലാം വർഷ ബിപിറ്റി (2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെൻററി, 2008 മുതൽ 2013 വരെ അഡ്മിഷൻ മെഴ്സി ചാൻസ് – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷ ഡിസംബർ ഒന്നു മുതൽ എസ്.എം.ഇ. അങ്കമാലി സെൻററിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ റെഗുലർ/ 2016-2018 അഡ്മിഷൻ സപ്ലിമെന്ററി-നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ പരീക്ഷ ഡിസംബർ ഏഴിന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ
മൂന്നാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആന്റ് മാനേജ്മെന്റ്, ഫാഷൻ ടെക്നോളജി, ഫാഷൻ ടെക്നോളജി ആന്റ് മർച്ചന്റൈസിംഗ് ഡിഗ്രി പരീക്ഷകൾ (2020 അഡ്മിഷൻ റെഗുലർ, 2019, 2018 അഡ്മിഷനുകൾ ന്യൂ സ്‌കീം റീ അപ്പിയറൻസ്/ഇംപ്രൂവ്മെന്റ് -സെപ്റ്റംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 30ന് ആരംഭിക്കും.
വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
ടൈംടേബിൾ പരിഷ്‌ക്കരിച്ചു
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷൻ റീ-അപ്പിയറൻസ്), സൈബർ ഫോറെൻസിക് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ്-നവംബർ 2022) ബിരുദ പരീക്ഷയോടൊപ്പം കമ്പ്യൂട്ടർ സെക്യൂരിറ്റി, ഇൻട്രൊഡക്ഷൻ ടു പ്രിൻസിപ്പിൾ ഓഫ് ടൂറിസം എന്നീ പേപ്പറുകൾ കൂടി ഉൾപ്പെടുത്തി. ഡിസംബർ 19 നാണ് പരീക്ഷ.
പരീക്ഷാഫലങ്ങൾ
കഴിഞ്ഞ ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എഡ്. സ്പെഷ്യൽ എഡ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ ഒൻപതു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സ്വീകരിക്കും.
ഈ വർഷം ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ടി.ടി.എം. (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി,ഇംപ്രൂവ്മെൻറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ ആറു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.