SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 22 ഒഴിവുകള്‍ ഉണ്ട്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. എച്ച് ആര്‍, ഐടി, അക്കൗണ്ട്‌സ് എന്നീ വിഭാഗങ്ങളില്‍ ഡെപ്യൂട്ടി മാനേജര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ട്രെയിനി& അക്കൗണ്ട്‌സ് ട്രെയിനി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍) എന്നീ ഒഴിവുകളാണ് ഉള്ളത്.

ശമ്പളം 21,000- 75,000രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പ്രവര്‍ത്തി പരിചയം, പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഉള്‍പ്പെടെ The Chairman and Managing director,KSRTC, Trivandrum എന്ന അഡ്രസില്‍ നവംബര്‍ 30നകം അപേക്ഷിക്കണം.

0 Comments