സീറ്റ് ഒഴിവ്, പരീക്ഷാഫലം, ഹാൾടിക്കറ്റ്, പ്രാക്ടിക്കൽ: കണ്ണൂർ സർവകലാശാല വാർത്തകൾ

Nov 17, 2022 at 5:59 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കണ്ണൂർ:സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള ത്രി വത്സര എൽ എൽ ബി പ്രവേശനത്തിന് എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 21.11.2022 വെള്ളി രാവിലെ 10 മണിക്ക് മഞ്ചേശ്വരം ക്യാമ്പസിൽ വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 8943006208

\"\"

ഹാൾടിക്കറ്റ്
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 25.11.2022 വരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും കോളേജ് മുഖാന്തിരം പിന്നീട് വിതരണം ചെയ്യും.

\"\"

സർവകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി, മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 29.11.2022 വരെ അപേക്ഷിക്കാം.

\"\"

യോഗ്യതാപത്രവും അനുബന്ധ രേഖകളും സമർപ്പിക്കണം
ഒന്നാം സെമസ്റ്റർ പരീക്ഷാ രജിസ്ട്രേഷന് മുന്നോടിയായി, 2022 അഡ്മിഷൻ ബിരുദ വിദ്യാർഥികളുടെ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ പത്രങ്ങളുടെ പകർപ്പും മെട്രിക്കുലേഷൻ/ റെക്കഗ്നിഷൻ അപേക്ഷകളും നിർദിഷ്ട അഡ്മിഷൻ ഡാറ്റയുടെ പ്രിന്റൌട്ടിനൊപ്പം 26.11.2022 ന് വൈകുന്നേരം 5 മണിക്കകം പരീക്ഷാവിഭാഗത്തിൽ സമർപ്പിക്കണം. വിശദമായ സർക്കുലർ സർവകലാശാല വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷ
ആറാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2021 ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് പ്രായോഗിക പരീക്ഷകൾ 21.11.2022 നും സിവിൽ എഞ്ചിനീയറിംഗ് പ്രായോഗിക പരീക്ഷകൾ 02.12.2022 നും വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

ലാബ് അസിസ്റ്റന്റ്
കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി. എസ് സി ഫിസിക്സ് ആണ് യോഗ്യത എം.എസ് സി ഫിസിക്സ് ഉള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ 22/11/2022 ന് രാവിലെ 10 മണിക്ക് ഹാജരാകണം.

എൻ എസ് എസ് അവാർഡ് വിതരണവും ഒരു വർഷം നൂറ് വീട് പദ്ധതിയുടെ ഉദ്ഘാടനവും
കണ്ണൂർ സർവകലാശാല എൻ എസ് എസ് അവാർഡ് വിതരണവും “ഒരു വർഷം നൂറ് വീട്” പദ്ധതിയുടെ ഉദ്ഘാടനവും ബഹു. കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.

ഉദ്ഘാടനം മാറ്റി
18-11-2022 വെള്ളിയാഴ്ച കണ്ണൂർ സർവകലാശാലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രധാന പ്രവേശന കവാടത്തിൻ്റെയും സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമിൻ്റെയും ഉദ്ഘാടനം മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

\"\"

Follow us on

Related News