പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

എംഫാം പ്രവേശനം: മോപ്പ് അപ്പ് കൗൺസിലിങ് തുടങ്ങുന്നു

Nov 16, 2022 at 8:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: എംഫാം കോഴ്‌സ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട ഓൺലൈൻ അലോട്ട്‌മെന്റിനു ശേഷം ഗവൺമെന്റ്‌ മെഡിക്കൽ കോളേജുകളിൽ ഒഴിവുവന്ന 24 സീറ്റുകളിലേയ്ക്ക് മോപ്പ്-അപ്പ് കൗൺസിലിങ് നടത്തുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിങ് (Mop-up Counseling) നവംബർ 21നു രാവിലെ 11ന് തിരുവനന്തപുരം ഗവൺമെന്റ്‌ മെഡിക്കൽ കോളേജിലും, കണ്ണൂർ ഗവൺമെന്റ്‌ മെഡിക്കൽ കോളേജിലെ ഒഴിവുള്ള \’17\’ സീറ്റിലേക്കുള്ള മോപ്പ് അപ്പ് കൗൺസിലിങ് (Mop-up Counseling) നവംബർ 23നു രാവിലെ 11ന് കണ്ണൂർ ഗവൺമെന്റ്‌ മെഡിക്കൽ കോളേജിലും,

\"\"

കോഴിക്കോട് ഗവൺമെന്റ്‌ മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റുലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിംഗ് നവംബർ 25നു രാവിലെ 11 ന് കോഴിക്കോട് ഗവൺമെന്റ്‌ മെഡിക്കൽ കോളേജിലും നടക്കും. കേരള പ്രവേശനപരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള എം.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുന്നത്. EWS ക്വാട്ടയിൽ സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ ആ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ.

\"\"


മോപ്പ്-അപ്പ് കൗൺസിലിങിലൂടെ അല്ലോട്ട്‌മെന്റ്‌റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത അല്ലോട്ട്‌മെന്റ്‌റ് റദ്ദാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: http://dme.kerala.gov.in.

\"\"

Follow us on

Related News