SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി: 18നും 30നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ ജോലി ചെയ്യുന്നതിന് 3000 വീസ നൽകാൻ ബ്രിട്ടീഷ്
പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതി. യുകെ -ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ് പദ്ധതിയുടെ ഭാഗമായി ഒപ്പുവെച്ച ധാരണപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. രണ്ടു വർഷം കാലാവധിയുള്ള വീസയാണ് അനുവദിക്കുക. അടുത്തവർഷം ഇത് നടപ്പാക്കും. ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി യുകെയുടെ ഇന്ത്യ-പസഫിക് ഫോക്കസിലാണ് സുനക് പദ്ധതി പ്രഖ്യാപിച്ചത്.