SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ നിരവധി ഒഴിവുകള്‍. ഡ്രോഡ്‌സ്മാന്‍, സൂപ്പര്‍വൈസര്‍ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്. 328 ഒഴിവുകള്‍ ഉണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 ആണ്. ഓഫ് ലൈന്‍ ആയാണ് അപേക്ഷകള്‍ അയക്കേണ്ടത്.

ഡ്രോഡ്‌സ്മാന്‍, സൂപ്പര്‍വൈസര്‍ അഡ്മിനിസ്‌ട്രേഷന്‍, സൂപ്പര്‍വൈസര്‍ സ്റ്റോഴ്‌സ് ,സൂപ്പര്‍വൈസര്‍ സൈഫര്‍, ഹിന്ദി ടൈപ്പിസ്റ്റ്, കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ ബ്ലാക്ക് സ്മിത്ത്, മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ കുക്ക് എന്നീ പോസ്റ്റുകളില്‍ ആണ് നിയമനം. പ്ലസ് ടു വിജയം ബന്ധപ്പെട്ട സ്ട്രീമുകളില്‍ ഉള്ള ബിരുദം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രായപരിധി 18-27. അര്‍ഹര്‍ക്ക് നിയമാനുസൃത വയസ്സ് ഇളവ് ലഭിക്കും. വിശദാംശങ്ങള്‍ക്ക് http://bro.gov.in സന്ദര്‍ശിക്കുക.

0 Comments