പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഓൺലൈൻ കോഴ്‌സുകൾ, പരീക്ഷാ രജിസ്‌ട്രേഷൻ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

Oct 31, 2022 at 5:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കണ്ണൂർ: സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 4 രാവിലെ  10.30 ന് അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം  ഡിപ്പാർട്മെന്റിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

\"\"

പരീക്ഷാ രജിസ്‌ട്രേഷൻ മാറ്റിവെച്ചു
01.11.2022 ന് ആരംഭിക്കാനിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഒക്റ്റോബർ 2022 പരീക്ഷാ രജിസ്ട്രേഷൻ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ ഷെഡ്യൂൾ പിന്നീട് അറിയിക്കും.

\"\"

ഓൺലൈൻ കോഴ്‌സുകൾ
സർവകലാശാല യുജിസി – എച്ആർഡിസി ക്കു 2022-23  വർഷത്തിൽ യുജിസി അനുവദിച്ച  കോഴ്സുകളിൽ നവംബർ 13 മുതൽ 26വരെ  നടക്കുന്ന റിഫ്രഷർ കോഴ്സ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ, നവംബർ 22  മുതൽ ഡിസംബർ 21 വരെ  നടക്കുന്ന ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം, നവംബർ 15 മുതൽ 21 വരെ നടക്കുന്ന ബയോഡൈവേഴ്സിറ്റി ആൻഡ് എക്കോളജി  ഹ്രസ്വകാല പരിശീലന കോഴ്സ് എന്നിവയ്ക്ക്, സർവകലാശാല – കോളേജ് അധ്യാപകർക്ക്  ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽവിവരങ്ങളും ഷെഡ്യൂളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News