പ്രൈവറ്റ് രജിസ്ട്രേഷൻ ഇളവുകൾ, സീറ്റൊഴിവുകൾ, പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

Oct 28, 2022 at 6:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കണ്ണൂർ: സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത, അർഹരായ, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കിനും പരീക്ഷ എഴുതുന്നതിൽ അധിക സമയം, സ്ക്രൈബിന്റെ സഹായം എന്നിവയ്ക്കും അർഹതയുണ്ട്. നിശ്ചിത മാതൃകയിലുളള അപേക്ഷ, നിർദിഷ്ട രേഖകൾ സഹിതം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം.

\"\"

സീറ്റ് ഒഴിവ് 
കണ്ണൂർ സർവകലാശാല   മാങ്ങാട്ടുപറമ്പ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിൽ    പി ജി ഡി ഡി എസ്  എ  ( പോസ്റ്റ് ഗ്രാജുവേറ്റ്  ഡിപ്ലോമ ഇൻ  ഡാറ്റാ  സയൻസ്  ആൻഡ് അനലിറ്റിക്‌സ് ) കോഴ്‌സിന്   എസ്  സി,   എസ്  ടി   വിഭാഗങ്ങൾക്കായി  സംവരണം  ചെയ്ത ഏതാനും സീറ്റുകൾ  ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഒക്ടോബർ 31 രാവിലെ 10.30  ന്  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാകേണ്ടതാണ്.

സീറ്റ് ഒഴിവ്
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, എം എസ് സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിൽ ഏതാനും ഒഴിവുകളുണ്ട്.   അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി  ഒക്ടോബർ 31 – ന് രാവിലെ 10.30  മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ  ഹാജരാകണം. ഫോൺ: 9847421467

പിജി ഡിഡിഎസ്എ സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ (ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിനു  കീഴിൽ ) , നീലേശ്വരം  കാമ്പസ്സുകളിലെ  പി ജി ഡി ഡി എസ്  എ ( പോസ്റ്റ് ഗ്രാജുവേറ്റ്  ഡിപ്ലോമ ഇൻ  ഡാറ്റാ  സയൻസ്  ആൻഡ് അനലിറ്റിക്‌സ് )  കോഴ്സിൽ  സീറ്റുകൾ ഒഴിവുണ്ട് . എല്ലാ വിഭാഗത്തിലും പെട്ട യോഗ്യരായ വിദ്യാർത്ഥികൾക്ക്    31 -10 -2022  തിങ്കളാഴ്ച്ച രാവിലെ  11 .30 ന് മാങ്ങാട്ടുപറമ്പ  ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിൽ  നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ  അസ്സൽ സർട്ടിഫിക്കറ്റുകളുമായി  പങ്കെടുക്കാവുന്നതാണ്.

\"\"

പരീക്ഷാവിജ്ഞാപനം
24.11.2022, 25.11.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന മൂന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2022 പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2013 മുതൽ 2018 വരെ അഡ്മിഷൻ പരീക്ഷാർഥികൾക്ക് 07.11.2022 വരെ പിഴയില്ലാതെയും 09.11.2022 വരെ പിഴയോടെയും ഓഫ്ലെനായി അപേക്ഷിക്കാം.  2019 അഡ്മിഷൻ മുതലുള്ള പരീക്ഷാർഥികൾക്ക് 07.11.2022 മുതൽ 10.11.2022 വരെ ഏഴാം സെമസ്റ്റർ പരീക്ഷകൾക്കും,  10.11.2022 മുതൽ 14.11.2022 വരെ മൂന്നാം സെമസ്റ്റർ പരീക്ഷകൾക്കും  ഓൺലൈനായി അപേക്ഷിക്കാം. മൂന്നും ഏഴും സെമസ്റ്റർ റെഗുലർ പരീക്ഷാർഥികൾ ഓൺലൈനായി (എസ്. ബി. ഐ. ഇ- പേ) ഫീസടച്ചാൽ മാത്രമേ പരീക്ഷാ രജിസ്ട്രേഷൻ പൂർത്തിയാകൂ.
 
 
ടൈംടേബിൾ
01.12.2022, 02.12.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി), ജൂൺ 2022 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

\"\"

പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. മൈക്രോബയോളജി (സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 08.11.2022 വരെ അപേക്ഷിക്കാം.
 
പ്രായോഗിക, വാചാ പരീക്ഷ- പ്രോജക്ട് മൂല്യനിര്‍ണയം
നാലാം സെമസ്റ്റർ എം. എസ് സി. സുവോളജി (സ്ട്രക്ച൪, ഫിസിയോളജി, ഡിവെലപ്മെന്‍റ് & ക്ലാസിഫിക്കേഷ൯ ഓഫ് ആനിമൽസ്) റെഗുലർ (ഏപ്രില്‍ 2022) പ്രായോഗിക/ വാചാ പരീക്ഷകളും പ്രോജക്ട് മൂല്യനിര്‍ണയവും 07.11.2022 മുതൽ 11.11.2022  വരെ നിര്‍മലഗിരി  കോളേജിൽ വച്ച് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

\"\"

സംസ്ഥാനതല ക്വിസ്- കണ്ണൂരും കാസർഗോഡും വിജയികൾ
കേരള എൻ എസ് എസ് സെൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകൾ വിജയികളായി. കണ്ണൂരിന്റെ സഞ്ചിത് കെ  ടി (എസ് എൻ  കോളേജ് ) നന്ദന എം(ബ്രണ്ണൻ കോളേജ് ) എന്നിവർക്ക്  ഒന്നാം സ്ഥാനവും കാസർഗോഡിന്റെ സായന്ത് കെ (ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ), വിജിത് വിനോദ്  ബി (കാസർഗോഡ് ഗവണ്മെന്റ് കോളേജ്) എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. 

Follow us on

Related News