SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക് നവംബര്‍ 4ന് അഭിമുഖം നടത്തുന്നു. രാവിലെ 11മണിക്ക് ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലായാണ് വാക്-ഇന്‍-ഇന്റര്‍വ്യൂ.
എം.ബി.ബി.എസും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.