SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം. 39 ഒഴിവുകളുണ്ട്. നവംബര്‍ 2വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബോട്ട് മാസ്റ്റര്‍, ബോട്ട് ഓപ്പറേറ്റര്‍, ബോട്ട് അസിസ്റ്റന്റ്, ഫിനാന്‍സ് മാനേജര്‍, ഫിനാന്‍സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

ബോട്ട് മാസ്റ്റര്‍- സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്, പത്താം ക്ലാസ്/പ്ലസ് ടു, ഐടിഐ, അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍. ശമ്പളം 40,000.
ബോട്ട് ഓപ്പറേറ്റര്‍- സെക്കന്‍ഡ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ ആന്‍ഡ് സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ശമ്പളം 35,000.
(വര്‍ണാന്ധത, കോങ്കണ്ണ് എന്നിവ പാടില്ല)
ബോട്ട് അസിസ്റ്റന്റ്-സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ശമ്പളം 30,000.

ഫിനാന്‍സ് മാനേജര്‍- സിഎ/ഐസിഡബ്ലിയുഎഐ. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ശമ്പളം 50,000.
ഫിനാന്‍സ് അസിസ്റ്റന്റ്- സിഎ ഇന്റര്‍/ഐസിഡബ്ലിയുഎഐ ഇന്റര്‍/എം കോം. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ശമ്പളം 30,000.എഴുത്തു പരീക്ഷ/പ്രൊഫിഷന്‍സി ടെസ്റ്റ്യ/ പ്രാക്ടിക്കല്‍ ടെസ്റ്റ്/അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനം. വിശദമായ വിവരങ്ങള്‍ക്ക് http://kochimetro.org സന്ദര്‍ശിക്കുക.
