SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കണ്ണൂർ: രണ്ടാം സെമസ്റ്റർ എംഎഡ് സപ്ലിമെൻ്ററി മെയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോക്കോപ്പി എന്നിവയ്ക്ക് നവംബർ 4 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
കണ്ണൂർ സർവകലശാലാ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം എൽ ഐ എസ് സി (സി സി എസ് എസ് – 2015 സിലബസ്) സപ്ലിമെൻ്ററി (മേഴ്സി ചാൻസ് ഉൾപ്പെടെ) മെയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോക്കോപ്പി എന്നിവയ്ക്ക് നവംബർ 4 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ജോയിൻഡ് പ്രോഗ്രാമിൽ ഏതാനുംസീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 25 – ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467
ഡോക്ടർ ഒഴിവ്
കണ്ണൂർ സർവകലാശാല ,ഡോ. പി.കെ. രാജൻ സ്മാരക ക്യാമ്പസ് ഹെൽത്ത് സെന്ററിലേക്ക് കരാർ വ്യവസ്ഥയിൽ ഡോക്ടർ തസ്തികയിൽ ഒരൊഴിവുണ്ട് . താല്പര്യമുള്ള യോഗ്യരായ ജനറൽ ഫിസിഷ്യൻമാർ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2022 ഒക്ടോബർ 31 ന് കാലത്ത് 11 മണിക്ക് കണ്ണൂർ സർവ്വകാലശാല ഡോ . പി. കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.
അഡ്‌ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ ഒഴിവ് കണ്ണൂർ സർവകലാശാല ഐ ടി പഠനവകുപ്പിൽ നടത്തിവരുന്ന പി ജി ഡി ഡി എസ് എ പ്രോഗ്രാമിൽ അഡ്‌ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കമ്പ്യൂട്ടർസയൻസ്/ അപ്ലിക്കേഷനിൽ പിജിയും ഡാറ്റ സയൻസ് മേഖലയിലെ പ്രവർത്തിപരിചയവും ആണ് യോഗ്യത താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഒക്‌ടോബർ 26നു രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ ഐ ടി പഠനവകുപ്പ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
സ്പോട്ട് അഡ്മിഷൻ
ത്രിവത്സര എൽഎൽബി
കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ, 2022-23 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന ത്രി വത്സര എൽ. എൽ.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനായി ഒക്ടോബർ 25 വരെ അപേക്ഷിക്കാം. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാവിജ്ഞാപനം
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾക്ക് 03.11.2022 മുതൽ 07.11.2022 വരെ അപേക്ഷിക്കാം. എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാൽ മാത്രമേ റെഗുലർ വിദ്യാർഥികളുടെ രജിസ്ട്രേഷൻ പൂർത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ, 2021 പ്രായോഗിക പരീക്ഷകൾ 31.10.2022 ന് ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ വച്ച് നടക്കും.
രണ്ടാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ 26.10.2022 ന് അതാത് കോളേജുകളിൽ വച്ച് നടക്കും.
രണ്ടാം സെമസ്റ്റർ എം. എസ് സി. കൗൺസലിങ് സൈക്കോളജി ഏപ്രിൽ 2022 പ്രായോഗിക പരീക്ഷ 25.10.2022, 26.10.2022, 28.10.2022, 29.10.2022 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടക്കും.
മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ ആൻറ് നാനോസയൻസ് സ്പെഷ്യലൈസേഷൻ റഗുലർ, ഒക്ടോബർ 2021 പ്രായോഗിക പരീക്ഷ 07.11.2022, 08.11.2022 തീയതികളിൽ ഗവ. കോളേജ് കാസറഗോഡ് വച്ച് നടക്കും
മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റഗുലർ, ഒക്ടോബർ 2021 പ്രായോഗിക പരീക്ഷ കംപ്യൂട്ടർ 28.10.2022 ന് ഗവ. കോളേജ് തലശ്ശേരിയിൽ വച്ച് നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ക്രഷ് ഉദ്ഘാടനം ചെയ്തു
കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് പുതുതായി ആരംഭിച്ച ക്രഷിന്റെ ഉദ്ഘാടനം എം എൽ എ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർവ്വകലാശാലയിലെ സ്റ്റുഡന്റ് അമിനിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ക്രഷ് സർവകലാശാലാജീവനക്കാരുടെ കാലങ്ങളായുള്ള കാത്തിരിപ്പിനുശേഷമാണ് യാഥാർഥ്യമാകുന്നത്. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ദീനാ ഭരതൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ സുരേഷ് ബാബു എളയാവൂർ, സിൻഡിക്കേറ്റംഗം ഡോ. രാഖി രാഘവൻ , സെനറ്റംഗം സാജു പി ജെ, ശിശു വികസന പദ്ധതി ഓഫീസർ ശോഭകുമാരി കെ ജി, അഴീക്കോടൻ ചന്ദ്രൻ, സ്വപ്ന സുകുമാരൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. രജിസ്ട്രാർ ഡോ. ജോബി കെ ജോസ് നന്ദി പ്രകാശിപ്പിച്ചു.
കാസർഗോഡ് ഗവണ്മെന്റ് കോളേജും ബ്രണ്ണൻ കോളേജും ചാമ്പ്യന്മാർ
2022 -23 വർഷത്തെ കണ്ണൂർ സർവകലാശാല തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കാസർഗോഡ് ഗവണ്മെന്റ് കോളേജും പുരുഷവിഭാഗത്തിൽ ബ്രണ്ണൻ കോളേജും ചാമ്പ്യന്മാരായി. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പ് സിന്റിക്കേറ്റംഗം എം സി രാജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. കെവി മുരളി, പിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനൂപ് കെവി, അക്കാദമിക് കൗൺസിൽ അംഗം രഘുനാഥ് പി, ഗോപിനാഥ്, സുധീഷ് എം കെ എന്നിവർ പങ്കെടുത്തു. വനിതാ വിഭാഗത്തിലും പുരുഷവിഭാഗത്തിലും നെഹ്‌റു കോളേജ് രണ്ടാം സ്ഥാനം നേടി.