കണ്ണൂരിലെ ആദ്യത്തെ ലോ കോളേജ്: ഈവർഷം മുതൽ ക്ലാസുകൾ

Oct 19, 2022 at 6:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കണ്ണൂർ: സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിൽ ഈ വർഷം തന്നെ എൽ.എൽ. ബി കോഴ്സുകൾ ആരംഭിക്കും. ആദ്യഘട്ടം അറുപത് സീറ്റുകളിലേക്കായിരിക്കും പ്രവേശനം നൽകുക. എൽ.എൽ.എം കോഴ് സിനു പിന്നാലെയാണ് എൽ. എൽ.ബി കോഴ്സിന് കൂടി അനുമതി നൽകിയത്. മഞ്ചേശ്വരത്തെ സർവകലാശാല കെട്ടിടത്തിലാണ് ജില്ലയിലെ ആദ്യത്തെ സമ്പൂർണ ലോ- കോളജ് പ്രവർത്തിക്കുക. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിലവിൽ ത്രിവത്സര എൽ.എൽ.ബി കോഴ്സിന് അവസരമുള്ളത് മഞ്ചേശ്വരത്ത് മാത്രമാണ്.

\"\"

സമ്പൂർണ നിയമപഠ ന കേന്ദ്രമെന്ന് ജില്ലയുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ യഥാർഥ്യമാകുന്നത്. അയൽ സംസ്ഥാനമായ കർണാടകയിലെ മംഗളൂരു, സുള്ള്യ എന്നിവിടങ്ങളിലെ കോളേജുകളെയായിരുന്നു ജില്ലയിലെ നിയമ വിദ്യാർഥികൾ ഇതുവരെ ആശ്രയിച്ചിരുന്നത്. ക്യാമ്പസിൽ ബൗദ്ധിക സാഹചര്യങ്ങൾ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ 5 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്. വനിതകൾക്കുള്ള ഹോസ്റ്റൽ നിർമാണം ഉടൻ തുടങ്ങുമെന്നും, ക്യാന്റീൻ ഇന്റർലോക്ക്, ഫർണിച്ചർ എന്നിവ ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും കണ്ണൂർ സർവകലാശാല നിയമപഠന വിഭാഗം മേധാവി ഷീന ഷുക്കൂർ അറിയിച്ചു.

\"\"

Follow us on

Related News