പ്രധാന വാർത്തകൾ
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം

ബിരുദ-ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു, പരീക്ഷാ ഫലങ്ങൾ: എംജി വാർത്തകൾ

Oct 14, 2022 at 6:03 pm

Follow us on


SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

കോട്ടയം: എം.ജി. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ – ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിൽ റാങ്ക് ലിസ്റ്റ് വഴി പ്രവേശനത്തിനായി ഓൺലൈൻ രജിസ്റ്റേഷൻ ആരംഭിച്ചു.  ഒക്ടോബർ 10 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ഒക്ടോബർ 20 ന് പ്രസിദ്ധീകരിക്കന്ന റാങ്ക് ലിസ്റ്റിൽനിന്നും ഒക്ടോബർ 22 വരെ കോളജുകൾക്ക് പ്രവേശനം നടത്താം.

\"\"


പരീക്ഷാ ഫലങ്ങൾ
ഈ വർഷം മെയിൽ നടന്ന ഏഴാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2018 അഡ്മിഷൻ റഗുലർ / 2013 മുതൽ 2017 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച രേഖ, ഹാൾ ടിക്കറ്റ്, മാർക്ക് ലിസ്റ്റ് സഹിതം ഒക്ടോബർ 28 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

\"\"


ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. ഫുഡ് ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (പി.ജി.സി.എസ്.എസ്, റഗുലറും സപ്ലിമെന്ററിയും),   മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്, റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 28 നകം ഓൺലൈനിൽ അപേക്ഷ നൽകാം.

\"\"

 
ഭക്ഷ്യദിനം; ദേശീയ വെബിനാർ
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ വെബിനാർ ഒക്ടോബർ 16ന് നടക്കും.  ഉച്ചകഴിഞ്ഞ് മൂന്നിന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും.
നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് മുൻ ഡയറക്ടർ ഡോ. കെ.സി. ബൻസാൽ, മാരികോ ലിമിറ്റഡ് റിസർച്ച് ആന്റ് ഡവലപ്മെന്റ് വിഭാഗം ടെക്നിക്കൽ മേധാവി ഡോ. പ്രബോധ് ഹാൽഡെ എന്നിവർ പ്രഭാഷണം നടത്തും.

\"\"


 
സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജി ഡയറക്ടർ ഡോ. എം.എസ്. ജിഷ, കോ ഓർഡിനേറ്റർ ഡോ. അനൂജ തോമസ് കെ, ഡോ. വി.എസ്. ജയശ്രീ, ഇമ്മാക്കുലേറ്റ് രേഷ്മ എന്നിവർ സംസാരിക്കും

\"\"

Follow us on

Related News