SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് വരുന്ന രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള സേവനങ്ങള്‍ ക്രമീകരിക്കുന്നതിന് ദിവസം 350 രൂപാ നിരക്കില്‍ (മാസം പരമാവധി 10,000 രൂപ ശമ്പളം) ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ഒക്ടോബര്‍ 20ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡി.സി.എ/പി.ജി.ഡി.സി.എ, നിര്‍ദ്ദിഷ്ട വിഷയത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം (കെ.എ.എസ്.പി കൗണ്ടറില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന) എന്നിവയാണ് യോഗ്യതകള്‍. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഇന്റര്‍വ്യൂ ദിവസം രാവിലെ 11ന് മാനസികാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക്: 0471-2433868, 2432689.
