പ്രധാന വാർത്തകൾ
ശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംകരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

എംഫിൽ രജിസ്ട്രേഷൻ തീയതി, ബിഎ പരീക്ഷ: സംസ്കൃത സർവകലാശാല വാർത്തകൾ

Oct 12, 2022 at 7:02 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ ബിരുദ വിദ്യാർത്ഥികളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യാനുളള അവസാന തീയതി ഓക്ടോബർ 26. കോഴ്സ് രജിസ്ട്രേഷൻ കൃത്യസമയത്ത് ചെയ്യുവാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ രജിസ്ട്രേഷൻ നടത്തുവാനോ പരീക്ഷ എഴുതുവാനോ സാധിക്കില്ലെന്ന് സർവ്വകലാശാല അറിയിച്ചു.

\"\"

അഞ്ചാം സെമസ്റ്റർ ബിഎ പരീക്ഷ 
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അഞ്ചാം സെമസ്റ്റർ ബിഎ പരീക്ഷ ഒക്ടോബർ 31ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

\"\"

ലോക മാനസികാരോഗ്യദിനാചരണം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യദിനം ആചരിച്ചു. കാലടി മുഖ്യ ക്യാമ്പസിൽ നടന്ന പൊതുസമ്മേളനം കേരള മീഡിയ അക്കാദമി ഡയറക്ടർ കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ സർവ്വകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസ് ഡയറക്ടർ ഡോ. ബേബി ചക്രപാണി ഉറക്കവും മാനസികാരോഗ്യവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.  സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഉറക്ക നിലവാരവുമായി ബന്ധപ്പെട്ട് സൈക്കോളജി വിഭാഗം തയ്യാറാക്കിയ പഠന റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിച്ചു. സൈക്കോളജി വിഭാഗം അധ്യക്ഷ ഡോ. സന്ധ്യ അരവിന്ദ് സി. എ. അധ്യക്ഷയായിരുന്നു. ഡോ. ലീമ രാജ്, ആതിര ടി. എസ്. എന്നിവർ പ്രസംഗിച്ചു.

\"\"

Follow us on

Related News